ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ്എൻസി ലാവ്‌ലിൻ കേസ് സുപ്രീംകോടതി പരിഗണിക്കും. ജൂലൈ 18 ന് സുപ്രീംകോടതിയുടെ പുതിയ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ദീപാങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാകും കേസ് പരിഗണിക്കുക.
മലയാളിയായ ജസ്റ്റിസ് സി.ടി.രവി കേസ് പരിഗണിക്കുന്നതിൽ നിന്ന് പിന്മാറിയതിനാലാണ് പുതിയ ബെഞ്ചിലേക്ക് മാറ്റിയത്. കഴിഞ്ഞ ഏപ്രിൽ 24ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെട്ട എസ് എൻ സി ലാവ്‌ലിൻ കേസ് വാദം കേൾക്കുന്നത് സുപ്രീംകോടതി 33-ാം തവണയും മാറ്റി വച്ചിരുന്നു. ഹൈക്കോടതിയിൽ ഇതേ കേസിൽ വാദം കേട്ടിട്ടുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് സി.ടി.രവി പിന്മാറിയത്.
Discussion about this post