ബീഹാര്‍ : നിയമസഭക്കുള്ളില്‍ കയറുന്നതിന് മുമ്പായി മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന് സഭാംഗങ്ങള്‍ക്ക് ബീഹാര്‍ സ്പീക്കറുടെ കര്‍ശന നിര്‍ദേശം. ഗവര്‍ണര്‍ രാംനാഥ് ഗോവിന്ദിന്റെ പ്രസംഗത്തിനിടെ മൊബൈല്‍ ഫോണുകള്‍ ശബ്ദിക്കുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നിര്‍ദേശം.
മൊബൈല്‍ ഫോണുകള്‍ പുറത്ത് വച്ച് വരികയോ അല്ലെങ്കില്‍ സ്വിച്ച് ഓഫ് ചെയ്തോ വേണം അംഗങ്ങള്‍ ഇനിമുതല്‍ സഭയില്‍ പ്രവേശിക്കാനെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടു. സഭാനടപടികള്‍ക്ക് അലോസരം സൃഷ്ടിച്ചുകൊണ്ട് മൊബൈല്‍ ഫോണുകള്‍ ശബ്ദിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഗവര്‍ണറുടെ പ്രസംഗത്തിനിടയിലും മൊബൈല്‍ ഫോണുകള്‍ ശബ്ദിച്ച് അലോസരമുണ്ടാക്കിയത് നിയമസഭയോടുള്ള ബഹുമാനക്കുറവാണെന്നും അദ്ദേഹം പറഞ്ഞു.
ഗവര്‍ണര്‍ രാംനാഥ് ഗോവിന്ദ് പ്രസംഗം അവസാനിപ്പിച്ച് പുറത്ത് പോയതിന് തൊട്ടുപുറകേയായിരുന്നു സ്പീക്കറുടെ നിര്‍ദേശം
Discussion about this post