ആലപ്പുഴ: കായംകുളം കൃഷ്ണപുരത്ത് യുവാവിനെ വെട്ടിക്കൊന്നു. പത്തിശേകി വേലശേരിൽ അമ്പാടിയെയാണ് വെട്ടിക്കൊന്നത്. കഴുത്തിനേറ്റ വെട്ടാണ് മരണകാരണം. വാഹനം തട്ടിയതമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് നിഗമനം. കൃഷ്ണപുരം കാപ്പിൽ കിഴക്കാണ് കൊലപാതകം നടന്നത്. മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമ്പാടിയെ കൊലപ്പെടുത്തിയ ആളെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇയാളെ കണ്ടെത്താനായി അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. നടപടികൾ പൂർത്തിയാക്കി അമ്പാടിയുടെ മൃതദേഹം നാളെ പോസ്റ്റുമോർട്ടം നടത്തിയശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.
Discussion about this post