ന്യൂഡൽഹി: ഇന്ത്യൻ പാസ്പോർട്ടിന്റെ മൂല്യത്തിൽ കുതിച്ചു കയറ്റം. ഏറ്റവും പുതിയ ഹെൻലി പാസ്പോർട്ട് സൂചിക പ്രകാരം ഇന്ത്യൻ പാസ്പോർട്ടിന്റെ റാങ്ക് 80 ആണ്. എൺപത്തിയേഴാം സ്ഥാനത്ത് നിന്നാണ് ഇന്ത്യൻ പാസ്പോർട്ട് എൺപതാം സ്ഥാനത്തേക്ക് മുന്നേറിയിരിക്കുന്നത്. ഇതോടെ 57 രാജ്യങ്ങളിൽ ഇന്ത്യക്കാർക്ക് ഇപ്പോൾ വിസ ഇല്ലാതെ യാത്ര ചെയ്യാം.
2022ലെ റാങ്കിംഗ് പ്രകാരം 87 ആയിരുന്നു ഇന്ത്യൻ പാസ്പോർട്ടിന്റെ സ്ഥാനം. നിലവിൽ സിംഗപ്പൂരാണ് ലോകത്തെ ഏറ്റവും ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യം. സിംഗപ്പൂർ പാസ്പോർട്ട് ഉള്ളവർക്ക് 192 രാജ്യങ്ങളിൽ വിസ ഇല്ലാതെ യാത്ര ചെയ്യാം. ഓസ്ട്രിയ, ജപ്പാൻ, ഫിൻലൻഡ്, ഫ്രാൻസ്, ലക്സംബർഗ്, ദക്ഷിണ കൊറിയ, സ്വീഡൻ എന്നിവയാണ് ശക്തമായ പാസ്പോർട്ട് ഉള്ള രാജ്യങ്ങളുടെ പട്ടികയിൽ മുൻപന്തിയിലുള്ള മറ്റ് രാജ്യങ്ങൾ.
ഇൻഡോനേഷ്യ, തായ്ലൻഡ്, റുവാണ്ട, ജമൈക്ക, ശ്രീലങ്ക തുടങ്ങിയ പ്രമുഖ രാജ്യങ്ങളിൽ ഇന്ത്യൻ പാസ്പോർട്ട് ഉള്ളവർക്ക് വിസ ഇല്ലാതെ സഞ്ചരിക്കാം. അതേസമയം ചൈന, റഷ്യ, ജപ്പാൻ, അമേരിക്ക, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ എന്നിവിടങ്ങളിൽ ഇന്ത്യൻ പൗരന്മാർക്ക് യാത്ര ചെയ്യാൻ വിസ അനിവാര്യമാണ്.
Discussion about this post