മുംബൈ: ‘ വന്ദേ മാതരം’ എന്ന് ഉച്ചരിക്കാൻ ഇസ്ലാം മതം അനുവദിക്കുന്നില്ലെന്ന വിവാദ പരാമർശവുമായി സമാജ്‌വാദി പാർട്ടി നേതാവ്. എംഎൽഎ അബു ആസ്മിയായിരുന്നു നിയമസഭയിൽ വിവാദ പരാമർശം നടത്തിയത്. സംഭവത്തിൽ എംഎൽഎയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവും വിമർശനവും ഉയരുന്നുണ്ട്.
മഹാരാഷ്ട്രയിൽ നിയമസഭയുടെ വർഷകാല സമ്മേളനം പുരോഗമിക്കുകയാണ്. ഇന്ന് സമ്മേളനത്തിന്റെ മൂന്നാം ദിനമാണ്. സഭയിൽ സാംഭാജിനഗറിൽ ഉണ്ടായ അക്രമ സംഭവത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അബു ആസ്മി. ഇന്ത്യയിൽ ജീവിക്കണമെങ്കിൽ വന്ദേ മാതരം എന്ന് വിളിച്ചേ പറ്റൂ എന്നാണ് ചിലർ പറയുന്നത്. എന്നാൽ അങ്ങനെ ചെയ്യാൻ തങ്ങൾക്ക് കഴിയില്ല. തങ്ങൾ ഒരു ദൈവത്തിൽ മാത്രമാണ് വിശ്വസിക്കുന്നത്.
ഇസ്ലാം മതത്തിൽ ‘ വന്ദേ മാതരം’ എന്ന് പറയുന്നതിന് വിലക്കുണ്ടെന്നും അബു ആസ്മി പറഞ്ഞു.
ഇത് മറ്റംഗങ്ങൾ ചോദ്യം ചെയ്തു. ഇതോടെ സഭയിൽ തർക്കം ഉടലെടുക്കുകയായിരുന്നു. അതേസമയം ഇതുമായി ബന്ധപ്പെട്ട വാർത്തകൾ പുറത്തുവന്നതോടെ രാഷ്ട്രീയ നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയത്.
Discussion about this post