കോട്ടയം: ജില്ലയിലെ സ്‌കൂളുകൾക്ക് നാളെ അവധി. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരവുമായുള്ള വിലാപയാത്ര, പൊതുദർശനം, സംസ്‌കാര ചടങ്ങുകൾ എന്നിവയുടെ ഭാഗമായാണ് അവധി നൽകിയത്. നിലവിൽ അദ്ദേഹത്തിന്റെ ഭൗതിക ദേഹം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര പുരോഗമിക്കുകയാണ്.
വിലാപയാത്രയും സംസ്‌കാര ചടങ്ങുകളും പരിഗണിച്ച് നാളെ ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് അവധി നൽകിയിരിക്കുന്നത്. അവധി നൽകിയ വിവരം ജില്ലാ കളക്ടറാണ് അറിയിച്ചിട്ടുള്ളത്.
നിലവിൽ അദ്ദേഹത്തിന്റെ ഭൗതിക ദേഹവുമായുള്ള വിലാപ യാത്ര പത്തനംതിട്ട ജില്ലയിൽ പ്രവേശിച്ചിരിക്കുകയാണ്. ഉമ്മൻ ചാണ്ടിയെ ഒരു നോക്ക് കാണാൻ നിരവധി പേരാണ് വഴിയരികിൽ കാത്ത് നിൽക്കുന്നത്.
നാളെ ഉച്ചയ്ക്ക് പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്‌സ് വലിയ പളളിയിലാണ് സംസ്‌കാര ചടങ്ങുകൾ. സംസ്‌കാര ശുശ്രൂഷക്ക് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് ത്വിതീയൻ കാതോലിക്ക നേതൃത്വം നൽകും.
Discussion about this post