മലപ്പുറം: ഒരാഴ്ച നീളുന്ന ആയുർവേദ ചികിത്സയ്ക്കായി രാഹുൽ ഗാന്ധി മലപ്പുറത്തേക്ക് തിരിക്കും കോട്ടയ്ക്കൽ ആര്യ വൈദ്യശാലയിൽ വച്ചാണ് ചികിത്സ. മാനേജിംഗ് ട്രസ്റ്റി മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാകും രാഹുലിന് ചികിത്സ നൽകുക.
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങുകൾക്ക് ശേഷം രാഹുൽ കോട്ടയ്ക്കൽ എത്തുമെന്നാണ് അറിയിച്ചിരിക്കുന്നത്. സംസ്‌കാര ചടങ്ങുകൾ വൈകുന്നതിനാൽ എപ്പോഴാണ് രാഹുൽ മലപ്പുറത്തേക്ക് തിരിക്കുക എന്നതിൽ വ്യക്തതയില്ല. നിലവിൽ കൊച്ചിയിൽ തുടരുന്ന രാഹുൽ ഉച്ചയോടെ കോട്ടയത്തേക്ക് തിരിക്കും.
അതേസമയം ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചുകൊണ്ടുള്ള വിലാപയാത്ര കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചു.ഇന്നലെ രാവിലെ 7 മണിമുതൽ തുടങ്ങിയ വിലാപ യാത്ര ഇന്ന് രാവിലെ പത്തുമണിയോടെയാണ് കോട്ടയം നഗരത്തിലേക്ക് പ്രവേശിച്ചത്. നിരവധി പേരാണ് തിരുനക്കര മൈതാനിയിൽ അന്തിമോപചാരം അർപ്പിക്കാൻ കാത്തുനിൽക്കുന്നത്. സിനിമാ താരങ്ങളായ മമ്മുട്ടി,സുരേഷ് ഗോപി എംപി, ദിലീപ്, കുഞ്ചാക്കോ ബോബൻ, രമേശ് പിഷാരടി, സിനിമാ നിർമ്മാതാവ് ആന്റോ ജോസഫ് തുടങ്ങിയ പ്രമുഖരും തിരുനക്കര മൈതാനിയിൽ എത്തിയിട്ടുണ്ട്.
Discussion about this post