ഗിന്നസ് റെക്കോർഡിൽ ഇടം നേടാൻ പല ആളുകളും അതിസാഹസികമായ പല കാര്യങ്ങളും ചെയ്യാറുണ്ട്. ഇതിൽ പലതും വിജയിക്കാറുണ്ടെങ്കിലും പലതും പാളിപ്പോകും. അത്തരത്തിൽ പണി പാളിയ ഒരു സംഭവമാണ് നൈജീരിയയിൽ നിന്ന് റിപ്പോർട്ട് ചെയ്യുന്നത്.
ഒരാഴ്ച തുടർച്ചയായി കരഞ്ഞുകൊണ്ടാണ് ഗിന്നസ് റെക്കോർഡിൽ കയറിപ്പറ്റാൻ നൈജീരിയക്കാരനായ യുവാവ് ശ്രമം നടത്തിയത്. ടെംബു എബെറെ എന്ന യുവാവാണ് നിർത്താതെ കരഞ്ഞത്. ഇതോടെ യുവാവിന് ഭാഗികമായി കാഴ്ചശക്തി നഷ്ടപ്പെടുകയായിരുന്നു.
തുടർച്ചയായി കരഞ്ഞത് മൂലം ഇയാൾക്ക് തലവേദനയും ക്ഷീണവും അനുഭവപ്പെട്ടു. തുടർന്ന് കണ്ണും മുഖവും വീർത്തു. ഇതിന് പിന്നാലെയാണ് 45 മിനിറ്റോളം യുവാവിന് കാഴ്ചശക്തി നഷ്ടപ്പെട്ടത്. കുറച്ച് സമയത്തിന് ശേഷം ഇത് വീണ്ടെടുത്തതായും ഡോക്ടർമാർ അറിയിച്ചു.
എന്നാൽ ഇയാൾ ഗിന്നസ് റെക്കോർഡിന് വേണ്ടി അപേക്ഷിച്ചിരുന്നില്ലെന്നാണ് ലഭിക്കുന്ന വിവരം.
Discussion about this post