കൊച്ചി: ആയുർവേദ ചികിത്സക്കായി രാഹുൽ ഗാന്ധി ഇന്ന് പത്തുമണിയോടെ കോട്ടക്കൽ ആര്യ വൈദ്യശാലയിലെത്തും. മാനേജിംഗ് ട്രസ്റ്റി പി എം മാധവൻ കുട്ടി വാര്യരുടെ മേൽനോട്ടത്തിലാണ് ചികിത്സ. ഒരാഴ്ച്ച നീളുന്നതാംേ ചികിത്സ. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഒപ്പം ഉണ്ടാകും. ഇന്നലെ മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത രാഹുൽ രാത്രി വൈകിയാണ് തിരിച്ചു പോയത്. ഇതാണ് മലപ്പുറത്തേക്കുള്ള യാത്ര വൈകാൻ കാരണം.
അതേസമയം അപകീർത്തി കേസിൽ വിധി സ്റ്റേ ചെയ്യണമെന്ന രാഹുൽ ഗാന്ധിയുടെ അപ്പീൽ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ബി ആർ ഗവായ്, പ്രശാന്ത് കുമാർ മിശ്ര എന്നിവർ അടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.സ്റ്റേ ആവശ്യം അംഗീകരിക്കപ്പെട്ടാൽ അയോഗ്യത നീങ്ങി രാഹുൽ ഗാന്ധിയുടെ ലോക്‌സഭാംഗത്വം പുനഃസ്ഥാപിക്കപ്പെടും. പരാതിക്കാരനായ ബിജെപി എംഎൽഎ പൂർണേഷ് മോദി തടസ്സ ഹർജി നൽകിയിട്ടുണ്ട്.
Discussion about this post