പ്രമുഖ ബോഡി ബിൽഡറായ ആശിഷ് സഖാർകർ അന്തരിച്ചു. 43 വയസായിരുന്നു. നാല് തവണ മിസ്റ്റർ ഇന്ത്യ പട്ടം നേടിയിട്ടുണ്ട്. ഏറെ നാളായി അസുഖബാധിതനായിരുന്ന ആശിഷിനെ കഴിഞ്ഞയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലിരിക്കെയാണ് മരണം.
മിസ്റ്റർ യൂണിവേഴ്‌സ് വെള്ളി, വെങ്കലം മെഡലുകൾ നേടിയിട്ടുണ്ട്. 80 കിലോഗ്രാം വിഭാഗത്തിൽ ബോഡി ബിൽഡറായ സഖാർക്കറിന് നിരവധി ദേശീയ അന്തർദേശീയ പുരസ്‌കാരങ്ങൾ ലഭിച്ചിട്ടുണ്ട്. മഹാരാഷ്ട്ര സർക്കാരിന്റെ ശിവ് ഛത്രപതി അവാർഡിനും അർഹനായിട്ടുണ്ട്.
രാജ്യത്തിന് പ്രശസ്തി വാനോളം ഉയർത്തിയ സഖാർക്കറുടെ വേർപാടിൽ മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ദുഃഖം രേഖപ്പെടുത്തി. ശിവസേന (ഉദ്ധവ് വിഭാഗം) നേതാവ് ആദിത്യ താക്കറെ സഖാർക്കറുടെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബ ത്തിന് അനുശോചനം അറിയിച്ചു.
Discussion about this post