കോട്ടയം/ ന്യൂയോർക്ക്: അമേരിക്കയിൽ മലയാളി വിദ്യാർത്ഥി വെടിയേറ്റ് മരിച്ചു. കൈപ്പുഴ കാവിൽ സണ്ണിയുടെ മകൻ ജാക്‌സൺ (17) ആണ് മരിച്ചത്. സണ്ണിയുടെ സഹോദരിയാണ് ഇക്കാര്യം അറിയിച്ചത്.
കാലിഫോർണിയയിൽ ഉണ്ടായ വെടിവെപ്പിലാണ് ജാക്‌സൺ കൊല്ലപ്പെട്ടത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് ഈ വിവരം കോട്ടയത്തുള്ള ബന്ധുക്കൾ അറിയുന്നത്.
ജാക്‌സന്റെ മാതാവ് റാണി കാലിഫോർണിയയിൽ നഴ്‌സായി ജോലി ചെയ്തുവരികയാണ്. 1992 മുതൽ ഇവർ അമേരിക്കയിലാണ് താമസം. ജ്യോതി, ജോഷ്വാ, ജാമസ്മിൻ എന്നിവരാണ് ജാക്‌സന്റെ സഹോദരങ്ങൾ.
Discussion about this post