Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
Article
Special

‘ഗണപതിയുടെ വാഹകനാണ് മൂഷികൻ, മൂഷികൻ നമ്മളുടെ വീട്ടിൽ ഏത് വസ്തുക്കളേയും മുറിച്ചു കളയും’; ഗണപതിയും എലിയും

ഗണപതിയും എലിയും- സ്വാമി അഭിനവ ബാലാനന്ദ ഭൈരവ

by Brave India Desk
Jul 22, 2023, 11:08 pm IST
in Special, Culture, Article
Share on Facebook
Tweet
WhatsApp
Telegram

എലിയുടെ പുറത്തിരിക്കുന്ന ആനയുടെ ചിത്രം കാണാത്തവർ ചുരുങ്ങും. വിദ്യാരംഭത്തിലായാലും നിത്യജീവിതത്തിൽ ഏതൊരു കർമ്മത്തിലായാലും, തന്ത്രത്തിലായാലും ഗണപതിയെ ആണ് ആദ്യം നാം നമസ്കരിക്കുന്നത്. ഗണപതിയെ പല തരത്തിൽ നാം വ്യാഖ്യാനിക്കാറുണ്ട്.. എന്താണ് ഈ ഗണപതിയുടെ ആശയം. ദേവനെങ്ങിനെയാണ് അക്ഷരങ്ങളുമായി ബന്ധപ്പെട്ടവനും ആദ്യമേ തന്നെ പൂജനീയനും ആകുന്നത് ?

ഗണമെന്നാൽ കൂട്ടമെന്നാണ് സാമാന്യമായി പറയുന്നത്. എന്നാൽ ഗണമെന്ന ധാതുവിന്റെ അർഥം സംഖ്യാനം എന്നാണ്. സർവേഷാം ഗുണാനാം സംഖ്യാനം പ്രകാശോ യസ്മാത്, സകല ഗുണങ്ങളേയും പ്രകാശിപ്പിക്കുന്നത് യാതൊന്നുകൊണ്ടാണോ അതാണ് സംഖ്യാനം. ഗുണങ്ങളെ നാം പ്രകടിപ്പിക്കുന്നത് അക്ഷരങ്ങളെ കൊണ്ടാണ്. ഖ്യാ പ്രകഥനേ എന്ന അർഥത്തെ കൂടി സ്വീകരിച്ചാൽ പ്രകർഷമായി വാക്യങ്ങളെ രചിക്കുന്നതാണ് കഥനം. അക്ഷരങ്ങളെ വച്ചാണ് നാം നമ്മുടെ ആശയങ്ങളെ പ്രകടിപ്പിക്കുന്നത്, ഗ്രന്ഥങ്ങളെ രചിക്കുന്നത്. അക്ഷരങ്ങളാണ് ഇവിടെ പറയുന്ന ഗണം. പതിയെന്നാൽ പാലന പോഷണത്തെ ചെയ്യുന്നവൻ. ഗണങ്ങളാകുന്ന അക്ഷരങ്ങളുടെ പാലനപോഷണത്തെ ചെയ്യുന്നവനാണ് ഗണപതി.

Stories you may like

പ്രാർത്ഥിക്കുമ്പോൾ നമ്മൾ അറിയാതെ കണ്ണുകൾ അടയ്ക്കുന്നത് എന്തുകൊണ്ട്? ഇതിനു പിന്നിലെ രഹസ്യവും ശാസ്ത്രവും!

സെമി കണ്ടക്ടർ മേഖലയിൽ ചുവടുറപ്പിക്കാൻ ഇന്ത്യ ; വൻ മാറ്റത്തിന് വഴിയൊരുക്കി മോദി സർക്കാർ

ഗണപതിയുടെ ഗജാനനം എന്ന നാമത്തെ കൂടി സ്വീകരിച്ചാൽ, ഗജം എന്നാൽ ഗജ സ്വനേ, ധ്വനിക്ക് കാരണമായി ഇരിക്കുന്നതാണ് സ്വനം. അതിന്റെ പ്രാണനാണ് ഗജാനനൻ, അന് പ്രാണനേ. ഇതിൽ നിന്ന് ഗണപതി എന്നത് ശബ്ദത്തിന്റെ സ്വരൂപമാണ് എന്നു മനസ്സിലാക്കാം.

അടുത്തത് വാഹനമാണ്…
ഗണപതിയുടെ വാഹകനാണ് മൂഷികൻ. പദാര്ഥവിജ്ഞാനീയത്തെ നോക്കിയാൽ മൂഷികന്റെ കർമ്മത്തെയാണ് ആചാര്യൻ യോജിപ്പിച്ചിരിക്കുന്നത്. മൂഷികൻ നമ്മളുടെ വീട്ടിൽ ഏത് വസ്തുക്കളേയും മുറിച്ചു കളയും അഥവാ ഖണ്ഡിക്കും.. രണ്ടാമത് തിന്നാനുള്ള വസ്തുക്കളിൽ പകുതി അപഹരിക്കും..

ഇതെ കർമ്മത്തെയാണ് സംസ്കൃതത്തിൽ മുഷ് ഖണ്ഡനേ, സ്തേയേ എന്നിങ്ങനെ ധാത്വർഥം പറയുന്നത്. നിങ്ങൾ ശബ്ദങ്ങളെ ഉച്ചരിക്കുമ്പോൾ, പ്രാണനെ പൂർണമായി ഖണ്ഡിച്ചാൽ ഒരു സ്വരം പൂർണമായി കിട്ടും. ഉദാഹരണത്തിന് അ.. ആ.. ഇ… ഈ… പൂർണാക്ഷരങ്ങളെ ഉച്ചരിക്കണമെങ്കിൽ പ്രാണനെ പൂർണമായി ഖണ്ഡിക്കണം. അടുത്തത് സ്തേയമാണ്, അപഹരിക്കുന്നതാണ് സ്തേയം. അതായത് സംയുക്താക്ഷരങ്ങളിലെ ആദ്യത്തെ അർദ്ധാക്ഷരങ്ങളുച്ചരിക്കുമ്പോൾ പ്രാണനെ പൂർണമായി ഖണ്ഡിക്കാതെ പകുതി ഉച്ചരിക്കും. ബാക്കി പകുതി വിട്ടുകളയും അഥവാ അപഹരിക്കും. ക്ഷ, എന്നുച്ചരിക്കുമ്പോൾ ക് എന്നു പകുതി പ്രാണനെ നിർത്തി അടുത്തത്തിലേക്ക് യോജിപ്പിക്കും.. ഇപ്രകാരം പൂർണമായി പ്രാണനെ ഖണ്ഡിച്ചും പകുതി ഹരിക്കപ്പെട്ടും ഗമിക്കുന്നതാണ് അക്ഷരങ്ങൾ. ഇതാണ് ഗണപതിയുടെ മൂഷികത്വം.

ഗം ഗണപതയെ നമഃ എന്നു പറയുന്നതിന് കാരണവും ഇതുകൊണ്ട് തന്നെ. ഗൈ ശബ്ദേ, ശബ്ദസ്വരൂപനായ ദേവനെയാണ് നാം ആദ്യമായി നമസ്കരിക്കുന്നത്… നാമരൂപാത്മകമായ ജഗത്തിന്റെ കാരണം അക്ഷരമാണ്. ഏത് കര്മ്മം ചെയ്യുമ്പോഴും ആദ്യം പൂജിക്കുന്നതിന് കാരണവും ഇതു തന്നെ.

ഈ അക്ഷരങ്ങളുടെ ഗുണം, കർമ്മം, വിശേഷാവസ്ഥകളെല്ലാമാണ് ഗണപതിയുടെ മറ്റു നാമങ്ങളിലൂടെവിവരിക്കുന്നത്. ഏതൊരു ദേവതക്കും സ്ഥൂലമായി വിശേഷവിധാനങ്ങളു പറയുമ്പോഴും അതിനെല്ലാം തന്നെ അന്തർമുഖമായ ഒരു സൂക്ഷ്മതലം തന്ത്രത്തിലുണ്ട് എന്നത് മനസ്സിലാക്കേണ്ടത് ആവശ്യമാണ്.

ഇപ്രകാരം വിശേഷമായ നയിക്കുന്ന വിനായകനായ ആ ഗണപതി എല്ലാവര്ക്കും ജ്ഞാനത്തെ പ്രദാനം ചെയ്യട്ടെ..

ശ്രീ ഗുരുഭ്യോ നമ:

Tags: Abhinava Balananda bhairavagenesothsavam 2023vinayaka chathurdhiganapathiSPECIAL
Share1
Tweet
Send
Share

Latest stories from this section

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

സ്വന്തം കാര്യം സിന്ദാബാദ് ;  വ്യാപാരയുദ്ധത്തിൽ അമേരിക്കൻ ഭീഷണിയെ നേരിട്ട ഇന്ത്യൻ തന്ത്രം

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ;  ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ബ്രിക്സ് നയതന്ത്രത്തിൽ ചാണക്യനായി മോദി ; ദക്ഷിണേഷ്യയിലെ പവർഹൗസായി ഇന്ത്യ

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

ഇന്റർനെറ്റിലെ GOAT അല്ല,മനുഷ്യൻ കാട്ടിൽ നിന്ന് കൂട്ടിക്കൊണ്ടുവന്ന ആദ്യത്തെ ജീവി; ആട്

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

കണ്ണടയ്ക്കാതെ ഉറങ്ങും, സ്വന്തം കാഷ്ഠം തിന്നും!മുയൽ നമ്മൾ വിചാരിച്ചയാളല്ല

Latest News

വാക്കുകളിലും പ്രവൃത്തികളിലും ഇരട്ടത്താപ്പ്; രാഹുൽ ഗാന്ധിയെയും കോൺഗ്രസിനെയും രൂക്ഷമായി വിമർശിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

‘വോട്ടല്ല, മോഷ്ടിക്കപ്പെട്ടത് രാഹുൽ ഗാന്ധിയുടെ ബുദ്ധി’ : രാഹുലിന് തുടർച്ചയായ തോൽവികളുടെ ആഘാതമെന്ന് ദേവേന്ദ്ര ഫഡ്‌നാവിസ്

പ്രതിവർഷം 3 സൗജന്യ എൽപിജി സിലിണ്ടറുകൾ, സ്ത്രീകൾക്കും ട്രാൻസ്‌ജെൻഡർമാർക്കും സൗജന്യ ബസ് യാത്ര; വമ്പൻ പ്രഖ്യാപനങ്ങളുമായി തമിഴ്നാട് സർക്കാർ

വൻ പ്രതിഷേധം ; ക്രമസമാധാന വിഭാഗത്തെ വിവരാവകാശ നിയമത്തിൽ നിന്ന് ഒഴിവാക്കിയ ഉത്തരവ് പിൻവലിച്ച് തമിഴ്നാട് സർക്കാർ

ഇറാനെ നടുക്കി വീണ്ടും സ്ഫോടനം; പുതിയ പരമോന്നത നേതാവ് മുജ്തബ ഖമേനിക്ക് പരിക്ക്! ഇറാനിയൻ സ്റ്റേറ്റ് ടിവിയുടെ സ്ഥിരീകരണം

ആശുപത്രിയിലുണ്ടായ ബോംബാക്രമണത്തിന് ശേഷം കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൊജ്തബ ഖമേനിയെ പുറത്തെടുത്തത് ; പുതിയ വെളിപ്പെടുത്തൽ

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

ലിറ്ററിന് 100 രൂപ ഒന്നും വേണ്ട; ഗ്രീൻഫീൽഡിൽ കാണികൾക്ക് സൗജന്യ കുടിവെള്ളം; തോന്നിയ വിലയ്ക്ക് ശീതളപാനീയങ്ങൾ വിൽക്കാൻ അനുമതിയില്ല: വി വി രാജേഷ്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

പാകിസ്ഥാൻ സിന്ദാബാദ് സന്ദേശം; കേരള സർക്കാരിന്റെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി റിപ്പോർട്ട്

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

ലോകകപ്പിന് മാസങ്ങൾ മാത്രം; എന്നിട്ടും തീരാതെ ഇന്ത്യയുടെ ബോളിങ് പരീക്ഷണം; നമ്മൾ എന്ന് പാഠം പഠിക്കും

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

പാറ്റ പാർട്ടി നേതാക്കളെ കസ്റ്റഡിയിലെടുത്ത് അസം പോലീസ്; ഹിമന്ത പേടിച്ചു പോയെന്ന് സി.ജെ.പി

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

13 റീചാർജിന് പകരം 12; 30 ദിവസത്തെ പ്ലാനുകൾക്ക് സ്വാഗതമെന്ന് രാഘവ് ഛദ്ദ

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies