തൊടുപുഴ: ജോലി കഴിഞ്ഞ് രാത്രി വീട്ടിലേക്ക് മടങ്ങും വഴി നഴ്‌സിനെ കടന്നുപിടിച്ച സംഭവത്തിൽ 2 ദിവസം കഴിഞ്ഞിട്ടും പ്രതിയെ പിടികൂടാനായില്ല. സ്‌കൂട്ടറിൽ പോവുകയായിരുന്ന നഴ്‌സിനെ ബൈക്കിൽ പിന്തുടർന്ന് എത്തിയാണ് ഉപദ്രവിച്ചത്. ഈ വാഹനം സിസിടിവി ദൃശ്യങ്ങളിൽ കാണുന്നുണ്ടെങ്കിലും ചിത്രത്തിന് ഒട്ടും വ്യക്തമല്ലാത്തതാണ്, പ്രതിയിലേക്കുള്ള വഴി മുടക്കുന്നത്.
കൂടുതൽ ദൃശ്യങ്ങൾ കണ്ടെത്തി അക്രമിയെ തിരിച്ചറിയുകയാണ് പോലീസിന്റെ ലക്ഷ്യം. ഇതിനായി അക്രമി എത്തിയവഴിയുടെ റൂട്ട് മാപ്പ് തയ്യാറാക്കി കൂടുതൽ സിസിടിവി പരിശോധിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.
വ്യാഴാഴ്ച രാത്രി 8:30 ന് തൊടുപുഴ വണ്ണപ്പുറത്താണ് സംഭവം. നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകും വഴി തിരിയാൻ സ്‌കൂട്ടർ വേഗം കുറച്ചപ്പോൾ പിന്നാലെ ബൈക്കിലെത്തിയ അക്രമി യുവതിയെ കടന്നു പിടിക്കുകയായിരുന്നു. നിലവിളിച്ചതോടെ ഇയാൾ കടന്നുകളയുകയായിരുന്നു.
Discussion about this post