ചണ്ഡീഗഡ് : സഹപ്രവർത്തകർ അഴിമതി നടത്തുന്നതിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച് ഹോം ഗാർഡ്. പഞ്ചാബിലെ ജലന്ധറിലാണ് സംഭവം. ഈ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ജലന്ധറിലെ ഭോഗ്പൂർ മേഖലയിൽ പഠാൻകോട്ട് ഹൈവേയിലാണ് സംഭവം. താൻ പിടിച്ച കള്ളന്മാരെ കൈക്കൂലി വാങ്ങിയ ശേഷം സ്റ്റേഷനിലുള്ളവർ വിട്ടയയ്ക്കുന്നു എന്ന് ആരോപിച്ചാണ് ഉദ്യോഗസ്ഥൻ റോഡിൽ കിടന്ന് പ്രതിഷേധിച്ചത്. ഹൈവേക്ക് കുറുകെ കയർ കെട്ടി വാഹനങ്ങളെ തടഞ്ഞുവെച്ച ശേഷമാണ് റോഡിൽ കിടന്നത്.
The homeguard lays down on the Pathankot national highway after a thief freed by a Police station. He alleged that Police free the guilty ones after taking a bribe.#Punjab pic.twitter.com/FOgSNDSVC1
— thind_akashdeep (@thind_akashdeep) July 22, 2023
തുടർന്ന് മറ്റൊരു ഉദ്യോഗസ്ഥൻ ഇവിടെയെത്തി കയർ ഊരിക്കളഞ്ഞു. ഇതോടെയാണ് ഹോം ഗാർഡ് റോഡിൽ കിടന്നത്. ഉദ്യോഗസ്ഥൻ ഹോം ഗാർഡിനോട് എഴുന്നേറ്റ് പോകാൻ പറഞ്ഞ് ശകാരിക്കുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
ഹോം ഗാർഡിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഭോഗ്പൂർ സ്റ്റേഷൻ ഇൻ ചാർജ് സുഖ്ജിത് സിംഗ് പറഞ്ഞു. ഒരു വഴക്കുമായി ബന്ധപ്പെട്ട് ഹോം ഗാർഡ് ഒരു യുവാവിനെ സ്‌റ്റേഷനിലെത്തിച്ചിരുന്നു. ഇയാൾക്ക് അടുത്ത ദിവസം ജാമ്യം ലഭിച്ചു. തുടർന്ന് ഇയാളെ വിട്ടയയ്ക്കുകയായിരുന്നു എന്നാണ് സുഖ്ജിത് സിംഗ് പറഞ്ഞത്.
Discussion about this post