പത്തനംതിട്ട: റാന്നിയിൽ യുവാവിനെ വീടിനുളളിൽ മരിച്ച നിലയിൽ കണ്ടെത്തി. മോതിരവയൽ സ്വദേശി ജോബിൻ (36) ആണ് മരിച്ചത്. കൊലപാതകമെന്നാണ് സൂചന. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
അമ്മയാണ് ജോബിനെ മരിച്ച നിലയിൽ ആദ്യം കണ്ടത്. തുടർന്ന് അയൽക്കാരെ അറിയിക്കുകയായിരുന്നു. ഇവർ നൽകിയ വിവരത്തിന്റെ അടിസ്ഥാനത്തിൽ പോലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. പ്രദേശവാസികളിൽ നിന്നും വിവരങ്ങൾ തേടുകയും ചെയ്തു ഇതേ തുടർന്നാണ് രണ്ട് പേരുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
ജോബിന്റെ അച്ഛൻ ജോൺസൺ, ഇയാളുടെ സുഹൃത്ത് എന്നിവരാണ് അറസ്റ്റിലായത്. ഇവർ തമ്മിൽ മദ്യപിച്ച് വഴക്കിടുക സ്ഥിരമാണ്. മദ്യലഹരിയിൽ ഉണ്ടായ തർക്കത്തെ തുടർന്ന് ജോബിനെ കൊലപ്പെടുത്തുകയായിരുന്നു എന്നാണ് സൂചന. ഇവർക്കൊപ്പം ഉണ്ടായിരുന്ന ജോബിയുടെ സഹോദരനായി പോലീസ് പരിശോധന തുടരുകയാണ്. രാത്രി നല്ല മഴ ആയിരുന്നതിനാൽ വഴക്ക് കൂടുന്ന ശബ്ദമൊന്നും വീടിനു പുറത്തേയ്ക്ക് കേട്ടിരുന്നില്ല എന്നാണ് പ്രദേശവാസികളുടെ മൊഴി. മദ്യപിച്ച് സ്ഥിരമായി ഇവർ വഴക്കുകൂടാറുള്ളതാനാൽ ജോബിന്റെ അമ്മ ഒറ്റയ്ക്കാണ് താമസം.
ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. തലയ്ക്കേറ്റ ആഴത്തിലുള്ള മുറിവാണ് ജോബിന്റെ മരണത്തിന് കാരണം ആയത് എന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറും.
Discussion about this post