മലപ്പുറം: കരിപ്പൂർ വിമാനത്താവളത്തിൽ വിമാനം അടിയന്തിരമായി താഴെയിറക്കി. കരിപ്പൂരിൽ നിന്നും മസ്‌ക്കറ്റിലേക്ക് പുറപ്പെട്ട വിമാനമാണ് സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തിരമായി താഴെയിറക്കിയത്. യാത്രികരെല്ലാവരും സുരക്ഷിതരാണെന്ന് അധികൃതർ അറിയിച്ചു.
ഇന്ന് രാവിലെ ഒൻപത് മണിയോടെയായിരുന്നു സംഭവം. ഒമാൻ എയർവേസ് 298 വിമാനത്തിനാണ് സാങ്കേതിക തകരാർ അനുഭവപ്പെട്ടത്. പറന്നുയർന്നതിന് പിന്നാലെ വിമാനത്തിന്റെ വെതർ റഡാർ സംവിധാനത്തിൽ തകരാർ കണ്ടെത്തുകയായിരുന്നു. ഇതേ തുടർന്നാണ് വിമാനം കരിപ്പൂരിൽ തന്ന തിരിച്ചിറക്കിയത്.
തിരിച്ചിറക്കാൻ നിർദ്ദേശം ലഭിച്ചതോടെ വിമാനം ഏകദേശം ഒരു മണിക്കൂറോളം വിമാനത്താവളത്തിന് ചുറ്റും പറന്നു. ഇന്ധനം തീർക്കുന്നതിന് വേണ്ടിയായിരുന്നു ഇത്. പിന്നീട് സുരക്ഷിതമായി റൺവേയിൽ ഇറക്കുകയായിരുന്നു.
Discussion about this post