കാസർകോട്; മണിപ്പൂർ പ്രതിഷേധത്തിന്റെ മറവിൽ ഹിന്ദുക്കൾക്കെതിരെ കൊലവിളി മുദ്രാവാക്യം വിളിച്ച മുസ്ലീം യൂത്ത് ലീഗിനെതിരെ കേസെടുക്കാതെ പോലീസ്. കാസർകോട് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധമാർച്ചിൽ ഹിന്ദുക്കൾക്കെതിരെ പരസ്യമായി കൊലവിളി ഉണ്ടായിട്ടും മതസ്പർദ്ധയ്‌ക്കോ വിദ്വേഷ മുദ്രാവാക്യം വിളിച്ചതിനോ കേസെടുക്കാതെ കണ്ണടയ്ക്കുകയാണ് പോലീസ്. ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
മണിപ്പൂരിൽ സമാധാനം പുന:സ്ഥാപിക്കുക എന്ന ആവശ്യമുയർത്തി നടത്തിയ പ്രകടനത്തിൽ കാലാപാഹ്വാനം ഉയർന്നത് പലരെയും ഭീതിയിലാഴ്ത്തിയിട്ടുണ്ട്. അമ്പല നടയിൽ കെട്ടിത്തൂക്കി, പച്ചക്കിട്ട് കത്തിക്കും,” എന്ന മുദ്രാവാക്യം വിളികൾ ഉയരുന്നത് കേൾക്കാം. സ്ത്രീകൾ ഉൾപ്പെടെ പ്രതിഷേധ പരിപാടിയിൽ പങ്കെടുത്തിരുന്നു ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
വീഡിയോ പുറത്തുവന്നതോടെ ഐബി ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ അന്വേഷണം ആരംഭിച്ചു. മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വക്കറ്റ് ഫൈസൽ ബാബുവാണ് റാലി ഉദ്ഘാടനം ചെയ്തത്.
അതേസമയം മുസ്ലിം ലീഗ് പ്രകടനത്തിൽ വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ പരാതി ലഭിച്ചാൽ കേസ് എടുക്കുമെന്നാണ് ഹോസ്ദുർഗ് പോലീസ് അറിയിച്ചിരിക്കുന്നത്.
Discussion about this post