മലപ്പുറം : വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സംഭവത്തിൽ പോലീസ് ഉദ്യോഗസ്ഥനെതിരെ കേസ്. തൃശൂർ ക്രൈംബ്രാഞ്ച് സിഐ. എസി പ്രമോദിനെതിരെയാണ് കുറ്റിപ്പുറം പോലീസ് കേസെടുത്തത്. അമ്പലപ്പുഴ സ്വദേശിനിയായ യുവതിയാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ പരാതി നൽകിയത്.
വിവാഹ വാഗ്ദാനം നൽകി പോലീസ് ഉദ്യോഗസ്ഥൻ വിവിധയിടങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. മലപ്പുറം വനിതാ പോലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയിരുന്നത്. തുടർന്ന് യുവതിയുടെ 164 ഉൾപ്പെടെയുള്ള മൊഴി പോലീസ് രേഖപ്പെടുത്തി
ഒരു മാസം മുമ്പ് വരെ കുറ്റിപ്പുറം സിഐ ആയിരുന്നു എസി പ്രമോദ്. ഒരു മാസം മുമ്പ് ഇയാളെ തൃശൂരിലേക്ക് സ്ഥലം മാറ്റുകയായിരുന്നു. കേസ് നടക്കുന്നത് കുറ്റിപ്പുറം പോലീസ് പരിധിയിലായത് കൊണ്ടാണ് കുറ്റിപ്പുറം പോലീസ് സ്റ്റേഷന് കേസ് കൈമാറിയത്. പ്രമോദിനെ അറസ്റ്റ് ചെയ്യാനാണ് പോലീസ് നീക്കം.
Discussion about this post