പാലക്കാട്: യുവമോർച്ച പ്രവർത്തകർക്കെതിരെ കൊലവിളി മുഴക്കിയ സിപിഎം നേതാവ് പി. ജയരാജന് ചുട്ട മറുപടിയുമായി യുവമോർച്ച പാലക്കാട് ജില്ല അദ്ധ്യക്ഷൻ പ്രശാന്ത് ശിവൻ. യുവമോർച്ച പ്രവർത്തകർക്ക് നേരെ ഭീഷണി മുഴക്കിയിട്ട് അല്ല പാർട്ടിയിൽ നഷ്ടപ്പെട്ട സ്വാധീനം തിരിച്ച് പിടിക്കേണ്ടത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ശ്രമമെങ്കിൽ തെരുവിൽ നേരിടാൻ തന്നെയാണ് തങ്ങളുടെ തീരുമാനം എന്നും പ്രശാന്ത് ശിവൻ പ്രതികരിച്ചു.
ഹൈന്ദവ വിശ്വാസങ്ങളെയും ആചാരങ്ങളെയും ആക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത ഷംസീറിനെ വിമർശിക്കുകയും തുറന്നുകാട്ടുകയും ചെയ്യുമ്പോൾ, ‘യുവമോർച്ച പ്രവർത്തകരുടെ സ്ഥാനം മോർച്ചറിയിൽ ആയിരിക്കു’ മെന്ന് കൊലവിളി നടത്തുന്ന ജയരാജാ നിങ്ങൾ ഒന്നോർത്താൽ നല്ലതാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. പാർട്ടിയിൽ നിങ്ങൾക്ക് നഷ്ടപ്പെട്ട സ്വാധീനം തിരിച്ചുപിടിക്കേണ്ടത് യുവമോർച്ച പ്രവർത്തകർക്കെതിരെ കൊലവിളി പ്രസംഗം നടത്തിയിട്ടില്ല.
കണ്ണൂർ ജില്ലയിൽ പോലും നാലാളുടെ എസ്‌കോർട്ട് ഇല്ലാതെ സഞ്ചരിക്കാൻ ധൈര്യമില്ലാത്ത ജയരാജൻ ആണോ യുവമോർച്ച പ്രവർത്തകർക്കെതിരെ കൊലവിളി നടത്താൻ വന്നിരിക്കുന്നത്. പഴയ ചരിത്രങ്ങൾ ഒക്കെ ഒന്ന് പരിശോധിച്ചാൽ നന്നായിരിക്കും ജയരാജാ. തീ മഴ പെയ്തിട്ട് കുലുങ്ങിയിട്ടില്ല, എന്നിട്ടാണോ ചാറ്റൽ മഴ. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താൻ ആണ് ശ്രമമെങ്കിൽ, തെരുവിൽ നേരിടാൻ തന്നെയാണ് ഞങ്ങളുടെ തീരുമാനമെന്നും പ്രശാന്ത് ശിവൻ വ്യക്തമാക്കി.
Discussion about this post