തിരുവനന്തപുരം: പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ പാരലൽ കോളേജ് അദ്ധ്യാപകൻ അറസ്റ്റ് ചെയ്തു. വർക്കല ഇടവയിലാണ് സംഭവം. ഇടവ കാപ്പിൽ സ്വദേശി ഷെഫി ഹുസീനെ അയിരൂർ പോലീസാണ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയുടെ പരാതിയിൽ കേസെടുത്ത പോലീസ് ഇന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്. വർക്കല കോടതിയിൽ ഹാരജാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കഴിഞ്ഞ വ്യാഴാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ട്യൂഷൻ സെന്റർ ഉടമയായ ഷെഫി ഹുസീൻ പരാതിക്കാരിയെ ട്യൂഷൻ സെന്ററിലുള്ള തന്റെ സ്വകാര്യ മുറിയിൽ വിളിച്ചുവരുത്തി കടന്നുപിടിക്കുകയും സ്വകാര്യ ഭാഗങ്ങളിൽ സ്പർശിക്കുകയും ചെയ്തു.
സംഭവത്തിന് ശേഷം പെൺകുട്ടി സുഹൃത്തുക്കളോടും സ്‌കൂളിലെ അദ്ധ്യാപകരോടും വിവരം പറയുകയായിരുന്നു. തുടർന്ന് സ്‌കൂൾ അധികൃതർ ചൈൽഡ് ലൈനിൽ വിവരം അറിയിക്കുകയായിരുന്നു.
അതേസമയം പാരലൽ കോളേജിന്റെ പ്രവർത്തനത്തിൽ ദുരൂഹതയുണ്ടെന്നും വേറെയും കുട്ടികൾ ഇത്തരത്തിൽ ചൂഷണം ചെയ്യിപ്പെട്ടിണ്ടോ എന്ന് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് ബിജെപി വർക്കല നിയോജക മണ്ഡലം കമ്മിറ്റി സ്ഥാപനത്തിലേക്ക് പ്രതിഷേധ പ്രകടനവും നടത്തി.
Discussion about this post