തൃശ്ശൂർ: വടക്കാഞ്ചേരിയിൽ തീവണ്ടികൾക്ക് നേരെ കല്ലേറ്. ഒരു തീവണ്ടിയുടെ ജനൽ ചില്ല് തകർന്നു. രണ്ട് തീവണ്ടികൾക്ക് നേരെയാണ് കല്ലേറുണ്ടായത്.
രാവിലെ 11.30 ഓടെയായിരുന്നു സംഭവം. എറണാകുളം ബാംഗ്ലൂർ എക്‌സ്പ്രസ്, നാഗർകോവിൽ മാംഗ്‌ളൂർ എക്‌സ്പ്രസ് എന്നീ തീവണ്ടികൾക്ക് നേരെയായിരുന്നു ആക്രമണം ഉണ്ടായത്. എങ്കക്കാട് റെയിൽവേ ഗേറ്റിന്റെ പരിസരത്തുവച്ചായിരുന്നു ആക്രമണം എന്ന് യാത്രികർ പറഞ്ഞു.
എറണാകുളം ബാംഗ്ലൂർ എക്‌സ്പ്രസിന്റെ ചില്ലായിരുന്നു തകർന്നത്. എന്നാൽ യാത്രികർക്ക് പരിക്കേറ്റില്ല. സംഭവത്തിൽ റെയിൽവേ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സാമൂഹ്യവിരുദ്ധരാണ് സംഭവത്തിന് പിന്നിൽ എന്നാണ് സംശയിക്കുന്നത്.
Discussion about this post