ഇസ്ലാമാബാദ് : ഇന്ത്യയിലേക്ക് വരാൻ തനിക്ക് ഭയമാണെന്ന് തുറന്നുപറഞ്ഞ് പാകിസ്താനിലേക്ക് പോയ അഞ്ജു എന്ന ഫാത്തിമ. ഇന്ത്യയിലേക്ക് തിരികെ വരിക എന്നത് അസാധ്യമാണെന്നും വീട്ടുകാരും സമൂഹവും തന്നെ സ്വീകരിക്കുമോ എന്നറിയില്ല എന്നും ഫാത്തിമ പറഞ്ഞു. തന്റെ ജീവിതത്തെ മാറ്റിമറിച്ച തീരുമാനങ്ങളെക്കുറിച്ചും ഫാത്തിമ വെളിപ്പെടുത്തി.
ഭർത്താവിനെ ഉപേക്ഷിച്ച് കാമുകനെ തേടി പാകിസ്താനിലെത്തിയ അഞ്ജു ഇസ്ലാം മതം സ്വീകരിച്ച ശേഷം അയാളെ വിവാഹം കഴിക്കുകയായിരുന്നു. കുറച്ച് ദിവസത്തിനകം തിരികെ വരുമെന്ന് ഭർത്താവിന് ഉറപ്പുനൽകിയാണ് അഞ്ജു പോയത്. എന്നാൽ പാകിസ്താനിൽ ഭീകരർ തിങ്ങിപ്പാർക്കുന്ന ഖൈബർ പഖ്തൂൺഖ്വയിൽ എത്തിയതോടെ അഞ്ജുവിൻറെ മനസ്സുമാറി. തുടർന്ന് മതം മാറി കാമുകനെ നിക്കാഹ് ചെയ്തു. അഞ്ജുവിൻറെയും ഭർത്താവ് നസറുള്ളയുടെയും ഒന്നിച്ചുള്ള വീഡിയോകൾ പുറത്തുവന്നപ്പോഴാണ് ഇവർ വിവാഹിതരായെന്ന വിവരം അറിഞ്ഞത്.
ഇന്ത്യയിലേക്ക് തിരികെ വരുമോ എന്ന കാര്യത്തിൽ ഇനിയും വ്യക്തത വന്നിട്ടില്ല. വീട്ടുകാരും സമൂഹവും തള്ളിപ്പറയും എന്ന ഭയത്തിലാണ് താനെന്ന് ഫാത്തിമ പറയുന്നു. പാകിസ്താനും ഇസ്ലാം മതവും തനിക്ക് ഇഷ്ടമായി. എന്നാൽ ഇന്ത്യയിലേക്ക് വരാനുള്ള ഭയമാണ് പാകിസ്താനിൽ നിൽക്കാൻ നിർബന്ധിതയാക്കുന്നത് എന്നും ഫാത്തിമ കൂട്ടിച്ചേർത്തു.
അതേസമയം തന്റെ മകൾക്ക് മാനസിക പ്രശ്‌നമാണെന്നാണ് അഞ്ജുവിന്റെ അച്ഛൻ പറയുന്നത്. അവൾ അവിടെ കിടന്ന് മരിച്ചാലും തിരികെ ഇന്ത്യയിലേക്ക് കൊണ്ടുവരാൻ ആരോടും ആവശ്യപ്പെടില്ല എന്നും അച്ഛൻ പറഞ്ഞു.
Discussion about this post