കോട്ടയം : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച ശേഷം ഒളിവിൽ പോയ പ്രതി പിടിയിൽ. ഒഡീഷ സ്വദേശി കനാ ബെഹ്‌റായാണ് (30) കോട്ടയം ഈസ്റ്റ് പോലീസിന്റെ പിടിയിലായത്. ബംഗാൾ സ്വദേശിയായ പെൺകുട്ടിയാണ് പീഡനത്തിന് ഇരയായത്.
2020 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബംഗാൾ സ്വദേശിനിയായ പെൺകുട്ടിയെ ഇയാൾ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടർന്ന് ബേരക്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നു. എന്നാൽ പ്രതിയെ അന്ന് കണ്ടെത്താനായില്ല.
മൂന്ന് വർഷമായി ഇയാൾ കോട്ടയത്ത് റബർ കമ്പനിയിൽ ജോലി ചെയ്തു വരികയായിരുന്നു.
പ്രതി കോട്ടയത്തേക്ക് കടന്നതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം വ്യാപിപ്പിച്ചത്. കോട്ടയം ഈസ്റ്റ് പോലീസ് ഇയാളെ പൂവൻതുരുത്തിൽവെച്ച് പിടികൂടുകയായിരുന്നു.
Discussion about this post