കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരി ക്രൂരപീഡനത്തിന് ഇരയായി കൊല്ലപ്പെട്ടതിന്റെ വേദനയിലാണ് നാട്. 21 മണിക്കൂർ നേരത്തെ തിരിച്ചിലിനൊടുവിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. അസം സ്വദേശിയായ അസ്ഫാഖ് ആണ് പ്രതി. മിഠായി കാണിച്ച് പ്രലോഭിപ്പിച്ചാണ് കുട്ടിയെ കൂട്ടിക്കൊണ്ടുപോയത്. പ്രതിക്കെതിരെ ജനരോഷം ഉയരുന്നതിനിടെ നടൻ സിദ്ദിഖ് പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.
നാദിർഷ സംവിധാനം ചെയ്ത അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലെ ക്ലൈമാക്‌സിനോട അടുത്ത സീനാണ് സിദ്ദിഖ് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിൽ കുഞ്ഞിനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയാളെ നാട്ടുകാർ കയ്യേറ്റം ചെയ്യുന്ന സീനാണ് വീഡിയോയിൽ ഉള്ളത്.
‘നമ്മൾ കഷ്ടപ്പെട്ട് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി ശിക്ഷിച്ച് ജയിലിലേക്ക് അയച്ചിട്ട് എന്തോ ചെയ്യാനാ. ദിവസവും ചിക്കനും മട്ടനും കൊടുത്ത് വീർപ്പിക്കാനോ. കൊറേണ്ണം കിടപ്പുണ്ടല്ലോ അവിടെ. ഒറ്റകയ്യനും കൈ ഇല്ലാത്തവനുമൊക്കെയായിട്ട്. ഇത്തിരി പോന്ന കുഞ്ഞുങ്ങളോട് ഇങ്ങനെ ചെയ്യുന്നവന്മാരെ ശിക്ഷിക്കേണ്ടത് നമ്മളല്ലടോ ജനങ്ങളാ’, എന്ന സംഭാഷണം ആണ് സീനിൽ സിദ്ദിഖ് പറയുന്നത്.
Discussion about this post