എറണാകുളം: പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഹോസ്റ്റൽ നടത്തിപ്പുകാരിയുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശികളായ ആദർശ്, സ്റ്റെഫിൻ, ആലപ്പുഴ സ്വദേശിനി സുൽത്താന എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസ് എടുത്തു.
സുൽത്താന നടത്തുന്ന ഹോസ്റ്റലിലാണ് പെൺകുട്ടി പേയിംഗ് ഗസ്റ്റായി താമസിച്ചിരുന്നത്. കടവന്ത്രയിലാണ് ഇവരുടെ ഹോസ്റ്റൽ. സുൽത്താനയുടെ ഒത്താശ്ശയോടെയാണ് പ്രതികൾ ചേർന്ന് പെൺകുട്ടിയെ പീഡനത്തിന് ഇരയാക്കിയത്. എന്നാൽ പെൺകുട്ടി പോലീസിൽ പരാതിപ്പെടുകയായിരുന്നു.
സംഭവ ശേഷം പ്രതികൾ പത്തനംതിട്ടയിലേക്ക് കടന്നിരുന്നു. ഇവിടെ എത്തിയാണ് കടവന്ത്ര പോലീസ് പ്രതികളെ കസ്റ്റഡിയിൽ എടുത്തത്.












