മുംബൈ: മതിയായ രേഖകളില്ലാതെ ഇന്ത്യയിൽ പ്രവേശിച്ച 25 കാരനായ ബംഗ്ലാദേശ് പൗരനെ ശിവാജി നഗർ പോലീസ് ഗോവണ്ടി അറസ്റ്റ് ചെയ്തു. നവി മുംബൈയിലെ വാഷിയിൽ താമസിച്ചിരുന്ന സ്‌ക്രാപ്പ് വിൽപനക്കാരനായി ജോലി ചെയ്തിരുന്ന ഷുക്കൂർ ഇബ്രാഹിം ഷെയ്ഖാണ് പ്രതി.
ശിവാജി നഗർ മേഖലയിലേക്ക് ബംഗ്ലാദേശ് പൗരൻ വരുമെന്ന് തീവ്രവാദ വിരുദ്ധ സെല്ലിന് (എടിസി) ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, ശിവാജി നഗർ പോലീസ് സ്റ്റേഷനിലെ എടിസി ഉദ്യോഗസ്ഥരും പോലീസുകാരും ഉൾപ്പെടുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിക്കുകയായിരുന്നു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ മറഞ്ഞിരിക്കുകയും യുവാവിനെ പിടികൂടുകയുമായിരുന്നു.
തെക്ക് പടിഞ്ഞാറൻ ബംഗ്ലാദേശിലെ നരെയിൽ ജില്ലക്കാരനാണ് താനെന്ന് ചോദ്യം ചെയ്യലിൽ പ്രതി വെളിപ്പെടുത്തി. ഇന്ത്യയിൽ പ്രവേശിക്കുമ്പോൾ പാസ്പോർട്ടോ വിസയോ ഉണ്ടായിരുന്നില്ലെന്ന് ഷെയ്ഖ് വെളിപ്പെടുത്തി. തന്റെ കുടുംബത്തിന് ഉപജീവനമാർഗം കണ്ടെത്താനാണ് താൻ നുഴഞ്ഞുകയറിയത്. ”ബംഗ്ലാദേശിലെ ദാരിദ്ര്യം കാരണം തന്റെ കുടുംബാംഗങ്ങൾ പട്ടിണിയിലാണെന്ന് യുവാവ് പറഞ്ഞു.
മറ്റൊരു കേസിൽ, ശനിയാഴ്ച മസ്ഗാവ് പ്രദേശത്ത് നിന്ന് ഒരു സ്ത്രീ ഉൾപ്പെടെ നാല് ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ ബൈക്കുള പോലീസിന്റെ എടിസി പിടികൂടിയിരുന്നു. വസീം മൊറോൾ, സലീം അലി, സൽമാൻ അഷ്റഫ് ഷെയ്ഖ്, സുൽത്താന എന്നിവരാണ് നാലംഗ സംഘം.
Discussion about this post