തിരുവനന്തപുരം: സിപിഎം വിദ്യാർത്ഥി സംഘടനയായ എസ്എഫ്ഐയെ കുറ്റപ്പെടുത്തി സിപിഐയുടെ പേരിലുള്ള ഫേസ്ബുക്ക് പേജ്. വിളിക്കുന്ന മുദ്രാവാക്യത്തോട് പോലും നീതി കാണിക്കാത്ത ഒരു സംഘടന എന്നാണ് എസ്എഫ്ഐയെ കുറ്റപ്പെടുത്തിയിരിക്കുന്നത്.
ഒരു ബസ് സ്റ്റേപ്പിൽ തൂണുകൾക്ക് സിപിഐ വിദ്യാർത്ഥി സംഘടനയായ എഐഎസ്എഫ് ചായം അടിച്ചിരുന്നു. തുടർന്ന് തൂണുകളിൽ എഎസ്എഫ് എന്ന് ചുവരെഴുത്ത് എഴുതുകയും ചെയ്തു. ഇത് മായ്ച്ച് എസ്എഫ്ഐ എന്നാക്കിയതിനെയാണ് സിപിഐ അണികൾ വിമർശിച്ചത്.
ഇതിന് മുൻപും എഐഎസ്എഫ് എസ്എഫ്ഐയെ വിമർശിച്ച് രംഗത്തെത്തിയിട്ടുണ്ട് മുൻപ് വർഗീയ സംഘടനകളേക്കാൾ ഭയാനകമായ നിലയിലാണ് എസ്എഫ്ഐയുടെ പ്രവർത്തനമെന്ന് എഐഎസ്എഫ് പ്രവർത്തന റിപ്പോർട്ടിൽ ആരോപിച്ചിരുന്നു. ക്യാമ്പസുകളിൽ എഐഎസ്എഫിനെ മുഖ്യ ശത്രുവായാണ് എസ്എഫ്ഐ കാണുന്നതെന്നും സിപിഐ വിദ്യാർത്ഥി സംഘടന ആരോപിച്ചിരുന്നു. ഇരു സംഘടനകളും തമ്മിൽ ക്യാമ്പസുകളിൽ അടിപിടിയുണ്ടാവുന്നതും പതിവാണ്. എന്നാൽ മുതിർന്ന സിപിഐഎം നേതാക്കൾ ഇതിനെ തള്ളുകയാണ് പതിവ്.
Discussion about this post