Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ ഒരുങ്ങി ശരദ് പവാർ; അതൃപ്തി പ്രകടിപ്പിച്ച് ഉദ്ധവും ഇൻഡിയ നേതാക്കളും

by Brave India Desk
Jul 31, 2023, 11:18 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന പരിപാടിയിൽ ശരദ് പവാർ വേദി പങ്കിടുന്നതിനെതിരെ പ്രതിപക്ഷ നേതാക്കൾക്ക് അതൃപ്തി. പ്രതിപക്ഷ ഐക്യമെന്ന തരത്തിൽ ഇൻഡിയ സഖ്യവുമായി മുൻപോട്ടു പോകുന്നതിനിടെയാണ് ശരദ് പവാർ പ്രധാനമന്ത്രിയുമായി വേദി പങ്കിടാൻ ഒരുങ്ങുന്നത്.

പൂനെയിലെ ലോകമാന്യ തിലക് സമാരക് മന്ദിർ ട്രസ്റ്റ് ഓഗസ്റ്റ് ഒന്നിന് സംഘടിപ്പിക്കുന്ന പരിപാടിയിലാണ് ശരദ് പവാർ മുഖ്യാതിഥിയായി പങ്കെടുക്കുക. പ്രധാനമന്ത്രിയ്ക്ക് ചടങ്ങിൽ ലോകമാന്യ തിലക് ദേശീയ പുരസ്‌കാരം നൽകും.  അടുത്തിടെ എൻസിപിയിൽ നിന്ന് മാറി എൻഡിഎയുടെ ഭാഗമായ ഉപമുഖ്യമന്ത്രി അജിത് പവാറും പരിപാടിയിൽ പങ്കെടുക്കുന്നുണ്ട്. ലോകമാന്യ ബാലഗംഗാധര തിലകിന്റെ സ്മൃതിദിനവുമായി ബന്ധപ്പെട്ടാണ് പരിപാടി.

Stories you may like

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

പരിപാടിയിൽ പങ്കെടുക്കാനുളള ശരദ് പവാറിന്റെ തീരുമാനത്തിനെതിരെ ഉദ്ധവ് താക്കറെയും രംഗത്തെത്തി. തീരുമാനം പുനപരിശോധിക്കണമെന്നാണ് ഉദ്ധവിന്റെ ആവശ്യം. സ്വരാജ്യം എന്റെ ജൻമാവകാശമാണെന്ന് പ്രഖ്യാപിച്ച നേതാവാണ് ലോകമാന്യ ബാലഗംഗാധര തിലക്. ഇന്ന് ഒറ്റയാൾ ഭരണമാണ് നടക്കുന്നത്. ആ സാഹചര്യത്തിൽ പരിപാടിയിൽ പങ്കെടുക്കുന്നത് ശരദ് പവാർ പുനരാലോചിക്കണമെന്നും ഉദ്ധവ് പക്ഷത്തെ എംപി അരവിന്ദ് സാവന്ത് പറഞ്ഞു.

പ്രതിപക്ഷത്തിന്റെ ഇൻഡിയ സഖ്യത്തിനെതിരെ പ്രധാനമന്ത്രി കടുത്ത ഭാഷയിൽ കഴിഞ്ഞ ദിവസങ്ങളിൽ വിമർശനം ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് ശരദ് പവാർ പ്രധാനമന്ത്രിക്കൊപ്പം വേദി പങ്കിടുന്നതും. പരിപാടിയിൽ ശരദ് പവാർ പങ്കെടുക്കുമെന്ന് ട്രസ്റ്റ് വൈസ് പ്രസിഡന്റ് രോഹിത് തിലക് മാദ്ധ്യമങ്ങളോട് സ്ഥിരീകരിച്ചു.

Tags: ncpSharad PawarOpposition allianceINDIA allianceLokmanya thilak awardNarendra Modiprime minister
Share3
Tweet
Send
Share

Latest stories from this section

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

ഹൂതി ഭീഷണിയിൽ പുതിയ സഖ്യം; സൗദിയുടെ സുരക്ഷയ്ക്ക് പാകിസ്താനും തുർക്കിയും

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

എല്ലാം ആയുധവൽക്കരിക്കപ്പെടുന്നു; ആഗോള പ്രതിസന്ധികളിൽ മുന്നറിയിപ്പുമായി എസ്. ജയശങ്കർ

Latest News

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

ആരാണ് പെറ്റൽ ഗഹ്‌ലോട്ട്? യുഎന്നിൽ പാകിസ്താൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷരീഫിന് കലക്കൻ മറുപടി കൊടുത്ത ഇന്ത്യൻ നയതന്ത്രജ്ഞ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

റെക്കോർഡുകളുടെ പെരുമഴയ്ക്ക് കോഹ്‌ലി; തിരുവനന്തപുരത്ത് കാത്തിരിക്കുന്നത് വമ്പൻ നാഴികക്കല്ലുകൾ

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

ഇറാൻ കടുത്ത പ്രതിസന്ധിയിൽ, ഹോർമുസ് കടലിടുക്ക് തുറക്കാൻ തയ്യാർ; അവകാശവാദവുമായി ഡൊണാൾഡ് ട്രംപ്

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

രാഹുൽ പ്രധാനമന്ത്രിയാകുന്നത് കാണുക എന്റെ അവസാന സ്വപ്നം: രേവന്ത് റെഡ്ഡി

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

നീല മുതൽ പർപ്പിൾ വരെ; ട്രെയിൻ കോച്ചുകളുടെ നിറങ്ങൾ എന്താണ് പറയുന്നത്?

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

SIR വിവാദം: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി; ‘തെറ്റായ പ്രചാരണം’ എന്ന് രവിശങ്കർ പ്രസാദ്

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

കണ്ണടച്ച് ഇരുട്ടാക്കിയാൽ അങ്ങേക്ക് മാത്രമേ ഇരുട്ടാകൂ; ലോകായുക്ത യോഗ വിവാദത്തിൽ പിണറായിക്ക് ചെന്നിത്തലയുടെ മറുപടി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

പിണറായി–റിയാസ് കേസ്; എഫ്ഐആർ ആവശ്യത്തിൽ സർക്കാർ പ്രതിരോധത്തിൽ; തെളിവുകൾ ഹാജരാക്കാൻ ഇഡിയോട് ഹൈക്കോടതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies