കണ്ണൂർ: തീവണ്ടിയിൽ വിദ്യാർത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം. കോയമ്പത്തൂർ മംഗളൂരു ഇന്റർസിറ്റി എക്‌സ്പ്രസിലായിരുന്നു സംഭവം. വിദ്യാർത്ഥിനിയുടെ പരാതിയിൽ കണ്ണൂർ പടപ്പയങ്ങാട് സ്വദേശി ജോർജ് ജോസഫിനെ കണ്ണൂർ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെയായിരുന്നു സംഭവം. ഷൊർണൂരിൽ നിന്നും കണ്ണൂരിലേക്ക് യാത്ര ചെയ്തിരുന്ന വിദ്യാർത്ഥിനിയ്ക്ക് നേരെയാണ് ലൈംഗികാതിക്രമം. കോഴിക്കോട് കഴിഞ്ഞ ശേഷമായിരുന്നു ജോർജ് ജോസഫ് തീവണ്ടിയിൽ കയറിയത്. തുടർന്ന് വിദ്യാർത്ഥിനിയുടെ എതിർവശത്തെ സീറ്റിൽ ഇരിക്കുകയായിരുന്നു. തീവണ്ടി പുറപ്പെട്ടതിന് പിന്നാലെ ഇയാൾ ലൈംഗിക ചേഷ്ടകൾ കാണിക്കുകയായിരുന്നു.
ഇതെല്ലാം പെൺകുട്ടി മൊബൈൽ ഫോണിൽ പകർത്തി. ഇത് ശ്രദ്ധയിൽപ്പെട്ടതോടെ ഇയാൾ പാന്റ്‌സിന്റെ സിബ്ബ് അഴിക്കുകയായിരുന്നു. തുടർന്ന് പെൺകുട്ടി ബഹളമുണ്ടാക്കി. ഇതോടെ ഇയാൾ ഓടി രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ സഹയാത്രികർ ഇയാളെ പിടികൂടി സുരക്ഷാ ജീവനക്കാരെ ഏൽപ്പിച്ചു.
Discussion about this post