പത്തനംതിട്ട: പരുമലയിൽ അച്ഛനെയും അമ്മയെയും മകൻ കൊലപ്പെടുത്തി. സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിൽ എടുത്തു. ഇന്ന് രാവിലെയോടെയായിരുന്നു സംഭവം.
72 വയസ്സുള്ള കൃഷ്ണൻ, 70 വയസ്സുള്ള ശാരദ എന്നിവരാണ് കൊല്ലപ്പെട്ടത്. മകൻ അനിൽ കുമാർ ഇവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ബഹളം കേട്ട് ഓടിയെത്തിയ പ്രദേശവാസികളാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന കൃഷ്ണനെയും ശാരദയെയും കണ്ടത്. ഉടനെ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
തിരുവല്ല പോലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. ഇതിന് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റും. കൊച്ചുമോൻ എന്ന് വിളിക്കുന്ന അനിൽ കുമാറിന് മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അനിൽ കുമാറിനെ ചോദ്യം ചെയ്തുവരികയാണ്. പോസ്റ്റ്‌മോർട്ടത്തിന് ശേഷം കൃഷ്ണന്റെയും ശാരദയുടെയും മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും.
Discussion about this post