തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെതിരെ അന്വേഷണത്തിന് നിർദ്ദേശം നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ ഇടപെട്ടുവെന്ന ആരോപണത്തിലാണ് അന്വേഷണത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്. വിഷയത്തിൽ എത്രയും വേഗം അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാനാണ് സാംസ്‌കാരിക വകുപ്പിന് അദ്ദേഹം നൽകിയിരിക്കുന്ന നിർദ്ദേശം.
രഞ്ജിത്തിനെതിരെ ആരോപണവുമായി സംവിധായകൻ വിനയൻ ആണ് രംഗത്ത് എത്തിയിരിക്കുന്നത്. രഞ്ജിത്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിനയൻ നേരിട്ട് മുഖ്യമന്ത്രിയ്ക്ക് പരാതി നൽകിയിരുന്നു. ഇതിലാണ് നടപടി.
ചലച്ചിത്ര പുരസ്‌കാര നിർണയത്തിൽ വിനയൻ സംവിധാനം ചെയ്ത ചിത്രം 19ാം നൂറ്റാണ്ടിനെ തഴഞ്ഞിരുന്നു. ഈ സാഹചര്യത്തിലായിരുന്നു രഞ്ജിത്തിന്റെ ഇടപെടൽ ആരോപിച്ച് അദ്ദേഹം രംഗത്ത് എത്തിയത്. ഇതിന് തെളിവായി ജൂറി അംഗം നേമം പുഷ്പരാജിന്റെ ശബ്ദ സന്ദേശവും അദ്ദേഹം ഫേസ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.
Discussion about this post