ലക്‌നൗ: ജ്ഞാൻവാപി കേസിൽ മസ്ജിദിൽ ശാസ്ത്രീയ പരിശോധന നടത്താൻ അനുമതി നൽകി കൊണ്ടുള്ള ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി. ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചു. ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഹർജി നൽകിയിരിക്കുന്നത്.
ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് മുൻപാകെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. അഭിഭാഷകൻ നിസം പാഷ മുഖേനയാണ് അൻജുമാൻ ഇന്തസാമിയ മസ്ജിദ് കമ്മിറ്റി ഹർജി നൽകിയിട്ടുള്ളത്. ഹർജി ഉടൻ പരിഗണിക്കണമെന്നാണ് കമ്മിറ്റിയുടെ ആവശ്യം. എന്നാൽ എന്ന് ഹർജി പരിഗണിക്കുമെന്ന കാര്യം കോടതി വ്യക്തമാക്കിയിട്ടില്ല.
ജ്ഞാൻവാപി മസ്ജിൽ ശാസ്ത്രീയ പരിശോധന ആവശ്യമാണെന്ന നിരീക്ഷണത്തെ തുടർന്നായിരുന്നു ഹൈക്കോടതി ആർക്കിയോളജിക്കൽ സർവ്വേ ഓഫ ഇന്ത്യയുടെ പരിശോധനയ്ക്ക് അനുമതി നൽകിയത്. പരിശോധന ഉടൻ ആരംഭിക്കാനും ഉത്തരവിട്ടിരുന്നു. ഇതോടെയാണ് ഇന്ന് തന്നെ മസ്ജിദ് കമ്മിറ്റി സുപ്രീംകോടതിയെ സമീപിച്ചത്.
Discussion about this post