തിരുവനന്തപുരം : സ്പീക്കർ എഎൻ ഷംസീറിന്റെ ഹൈന്ദവ വിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ രംഗത്ത്. മുസ്ലീം പള്ളിയുടെ മുന്നിൽ നിന്നുകൊണ്ട് ഷംസീറിന് അവരുടെ മതത്തെ ശാസ്ത്രീയവത്കരിക്കണം എന്ന് പറയാൻ ധൈര്യമുണ്ടോയെന്ന് ശോഭാ സുരേന്ദ്രൻ ചോദിച്ചു. ഷംസീർ സ്പീക്കറെപ്പോലെ പെരുമാറേണ്ടിയിരുന്നു. ഐഎസ്ആർഒ ശാസ്ത്രജ്ഞരേക്കാൾ ശാസ്ത്രാവബോധമൊന്നും എന്തായാലും ഷംസീറിന് ഇല്ലല്ലോ എന്നും പരിഹസിച്ചുകൊണ്ട് ശോഭാ സുരേന്ദ്രൻ പറഞ്ഞു.
ഇസ്ലാമിക തീവ്രവാദികളുമായി കൈകോർത്ത് പിടിച്ചുകൊണ്ട് താനാണ് ഇവിടെ ഇസ്ലാമിക സമൂഹത്തിന്റെ കരുതലും താങ്ങലും എന്ന് വരുത്തിത്തീർക്കാനാണ് ഷംസീർ ശ്രമിക്കുന്നത്. അത് കേരളത്തിൽ വിലപ്പോവില്ല. ഒരു സംഘം സ്ത്രീകളെ ശബരിമല കയറ്റാൻ കൊണ്ടുവന്നതിന്റെ സൂത്രധാരൻ ഷംസീർ ആയിരുന്നു ഇതിനായി കണ്ണൂരിലെ തലശ്ശേരിയിൽ നടന്ന ആദ്യ യോഗത്തിൽ പങ്കെടുത്തയാളാണ് ഷംസീർ.
”ദൈവീകമായ ആരാധനയെ കുറിച്ച് പറഞ്ഞല്ല കുട്ടികളെ ശാസ്ത്രം പഠിപ്പിക്കേണ്ടത്. ഐഎസ്ആർഒയിലെ ശാസ്ത്രജ്ഞർ വരെ അവരുടെ പരീക്ഷണങ്ങൾക്ക് മുൻപു ഗണപതി ഹോമം നടത്തുകയും തേങ്ങ ഉടയ്ക്കുകയും ചെയ്യുന്നു. ചന്ദ്രയാൻ വിക്ഷേപിച്ച ശാസ്ത്രജ്ഞരേക്കാൾ ശാസ്ത്രത്തെക്കുറിച്ച് അവബോധം ഷംസീറിന് ഇല്ലല്ലോ.” ശോഭാ സുരേന്ദ്രൻ ചോദിച്ചു.
ഷംസീർ മാപ്പ് പറയേണ്ടയ പക്ഷേ കേരളത്തിലെ ക്ഷേത്രങ്ങളിലുള്ള ഭണ്ഡാരപ്പെട്ടികൾ തുറക്കണോ വേണ്ടയോ എന്നു തീരുമാനിക്കാൻ ഇവിടുത്തെ ഹിന്ദുവിശ്വാസികൾ മുന്നോട്ടുവന്നാൽ എന്താകും സ്ഥിതി. അയ്യപ്പന്റെ ആചാരത്തെയും അനുഷ്ഠാനത്തെയും തകർക്കാൻ സിപിഎം ഗൂഢാലോചന നടത്തിയപ്പോൾ അന്നത്തെയും ഇന്നതെയും മുഖ്യമന്ത്രി വരച്ച വരയിലൂടെ പോകാൻ മനസ്സില്ലെന്നു പറഞ്ഞുകൊണ്ട് കേസുകൾ ഏറ്റെടുത്തു. അന്ന് ഭണ്ഡാരപ്പെട്ടികളിൽ നാണയത്തുട്ടുകൾ വീഴാതിരുന്ന നിരവധി ദിവസങ്ങൾ ഉണ്ടായിരുന്നു. അവസാനം മന്ത്രിമാർ തന്നെ വഴിയിൽ ഇറങ്ങി നിൽക്കേണ്ട സാഹചര്യമുണ്ടായി എന്നും ശോഭാ സുരേന്ദ്രൻ ഓർമ്മിപ്പിച്ചു.
Discussion about this post