തിരുവനന്തപുരം: സ്പീക്കർ എഎൻ ഷംസീറിന്റെ ഹിന്ദു വിരുദ്ധ പരാമർശത്തിൽ പ്രതിഷേധിച്ച് നടത്തിയ നാമജപയാത്രയ്‌ക്കെതിരെ കേസ് എടുത്തതിൽ പോലീസിനെതിരെ ശക്തമായ നിയമ പോരാട്ടത്തിനൊരുങ്ങി എൻഎസ്എസ്. കേസിനെതിരെ എൻഎസ്എസ് ഹൈക്കോടതിയെ സമീപിക്കും. പരാമർശത്തിൽ ഷംസീറിനെതിരെ നിയമ നടപടിയ്ക്കും സംഘടന ആലോചിക്കുന്നുണ്ട്.
ഇന്നലെയാണ് നാമജപ യാത്രയ്‌ക്കെതിരെ പോലീസ് കേസ് എടുത്തത്. എൻഎസ്എസ് വൈസ് പ്രസിഡന്റ് സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കിക്കൊണ്ടാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസ് എടുത്ത പോലീസ് നടപടിയ്‌ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് ഇന്നലെ തന്നെ സംഗീത് കുമാർ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹൈക്കോടതിയെ തന്നെ വിഷയവുമായി ബന്ധപ്പെട്ട് സമീപിക്കാനൊരുങ്ങുന്നത്. ഇതുമായി ബന്ധപ്പെട്ട് എൻഎസ്എസ് നിയമവിദഗ്ധരുമായി കൂടിയാലോചന നടത്തിയിട്ടുണ്ട്.
ഹൈന്ദവ വിരുദ്ധ പരാമർശത്തിൽ ഷംസീറിനെതിരെ ശക്തമായ നടപടികൾ വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ് എൻഎസ്എസ്. ഈ സാഹചര്യത്തിൽ അദ്ദേഹത്തിനെതിരെ സ്വീകരിക്കേണ്ട നിയമ നടപടികളെക്കുറിച്ചും ആലോചിക്കുന്നുണ്ട്.
നാമജപ യാത്ര സംഘടിപ്പിച്ചതിൽ തിരുവനന്തപുരം കന്റോൺമെന്റ് പോലീസാണ് കേസ് എടുത്തത.് ഗതാഗത തടസ്സമുണ്ടാക്കി, ഹൈക്കോടതി വിധി ലംഘിച്ച് സംഘം ചേർന്നു എന്നീ കാരണങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു നടപടി.
Discussion about this post