ന്യൂഡൽഹി : ‘ക്വിറ്റ് ഇന്ത്യ’ പ്രസ്ഥാനത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രാജ്യം ഇപ്പോൾ അഴിമതിയും രാജഭരണവും പ്രീണനവും ഇന്ത്യ വിടണമെന്ന് പറയുന്നു. തങ്ങൾ പ്രവർത്തിക്കുകയോ മറ്റുള്ളവരെ പ്രവർത്തിക്കാൻ അനുവദിക്കുകയോ ചെയ്യില്ല എന്ന തത്വത്തിലാണ് പ്രതിപക്ഷം നീങ്ങുന്നത് എന്ന് അദ്ദേഹം തുറന്നടിച്ചു. രാജ്യത്തുടനീളമുള്ള 508 റെയിൽവേ സ്റ്റേഷനുകളുടെ നവീകരണ പ്രവർത്തനങ്ങൾക്ക് തറക്കല്ലിടുമ്പോഴാണ് നരേന്ദ്ര മോദി പ്രതിപക്ഷത്തെ പരിഹസിച്ചത്.
”രാജ്യത്ത് ഒരു ആധുനിക പാർലമെന്റിന്റെ നിർമ്മാണം പൂർത്തീകരിച്ചിട്ടുണ്ട്. എന്നാൽ പ്രതിപക്ഷം അതിനെ എതിർക്കുന്നു. രാജ്യത്തിന് വേണ്ടി ജീവൻ ബലയർപ്പിച്ച ധീരസൈനികർക്കായി 70 വർഷത്തിനിടെ അവർ ഒരു യുദ്ധ സ്മാരകം പോലും
നിർമ്മിച്ചിട്ടില്ല. ഞങ്ങൾ അത് നിർമ്മിച്ചപ്പോൾ അതിനെ എതിർക്കാൻ ലജ്ജിയില്ലേ” എന്ന് പ്രധാനമന്ത്രി ചോദിച്ചു.
പ്രതിപക്ഷം നിഷേധാത്മക രാഷ്ട്രീയത്തിനാണ് ഊന്നൽ നൽകുന്നത്. എന്നാൽ നാമിന്ന് അതുംകടന്ന് ഉയരുകയാണ്. നമ്മൾ വികസനത്തെ മുൻനിർത്തിയുള്ള രാഷ്ട്രീയത്തിന്റെ പാതയിലാണ് എന്നും അദ്ദേഹം പറഞ്ഞു.
അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലുടനീളമുള്ള 508 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനത്തിന് പ്രധാനമന്ത്രി മോദി ഞായറാഴ്ച ഫലത്തിൽ തറക്കല്ലിട്ടു. 24,470 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. ഉത്തർപ്രദേശിലും രാജസ്ഥാനിലും 55 വീതവും, ആന്ധ്രാപ്രദേശിലും തമിഴ്നാട്ടിലും 18 വീതവും, ഗുജറാത്തിലും തെലങ്കാനയിലും 21 വീതവും, ബിഹാറിൽ 49, മഹാരാഷ്ട്രയിൽ 44, പശ്ചിമ ബംഗാളിൽ 37, മദ്ധ്യപ്രദേശിൽ 34, അസമിൽ 32, ഒഡീഷയിൽ 25, പഞ്ചാബിൽ 22, ജാർഖണ്ഡിൽ 20, ഹരിയാനയിൽ 15, കർണാടകയിൽ 13, എന്നിങ്ങനെ 16 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 508 സ്റ്റേഷനുകൾ വ്യാപിച്ചുകിടക്കുകയാണ്. ഈ സ്റ്റേഷനുകളിലാണ് നവീകരണപ്രവർത്തനങ്ങൾ നടക്കുക.
Discussion about this post