തിരുവനന്തപുരം : കെഎസ്ആർടിസി ബസിനുള്ളിൽ പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ യുവാവ് അറസ്റ്റിൽ. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. വെള്ളറട സ്വദേശി രതീഷ് (38) ആണ് പിടിയിലായത്. ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. വെള്ളറട ഡിപ്പോയിൽ നിന്ന് തമ്പാനൂരിലേയ്ക്ക് പോവുകയായിരുന്ന ബസിലാണ് ലൈംഗികാതിക്രമം നടന്നത്. അമ്മക്കൊപ്പം യാത്ര ചെയ്ത പെൺകുട്ടിയോട് ഇയാൾ മോശമായി പെരുമാറുകയായിരുന്നു.
അമ്മ ബഹളം വെച്ചതോടെ യാത്രക്കാരും ബസിലെ ജീവനക്കാരും ചേർന്ന് ഇയാളെ തടഞ്ഞുവെച്ചു. തുടർന്ന് യാത്രക്കാർ ചേർന്നാണ് പ്രതിയെ പോലീസിന് കൈമാറിയത്.
Discussion about this post