പൂനെ: മഹാരാഷ്ട്രയിൽ വേദി പങ്കിട്ട് എൻസിപി നേതാവും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത് പവാറും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും. ‘അജിത് ദാദ (പവാർ) ഉപമുഖ്യമന്ത്രിയായതിന് ശേഷം ആദ്യമായി വന്നിരിക്കുന്നു, ഞാൻ അദ്ദേഹത്തോടൊപ്പം വേദി പങ്കിടുകയാണ്. വളരെക്കാലത്തിന് ശേഷം നിങ്ങൾ ശരിയായ സ്ഥലത്ത് ഇരിക്കുകയാണെന്ന് അദ്ദേഹത്തോട് പറയാൻ ആഗ്രഹിക്കുന്നുവെന്ന് പ്രസംഗത്തിനിടെ അമിത് ഷാ പറഞ്ഞു. ശരിയായ വേദിയിൽ വരാൻ അദ്ദേഹം വളരെയധികം സമയമെടുത്തുവെന്ന് കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
ഞാനും അജിത് പവാറും ആദ്യമായാണ് ഒരുമിച്ച് വേദി പങ്കിടുന്നത്. വികസന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ ശരിയായ വ്യക്തിയാണ് അജിത് ദാദ എന്നു പറയാൻ ആഗ്രഹിക്കുന്നു. വളരെ കാലങ്ങൾക്കു ശേഷം ഒരു കാര്യം പറയാൻ ആഗ്രഹിക്കുകയാണ്. ഇപ്പോഴാണ് താങ്കൾ ശരിയായ വേദിയിലിരിക്കുന്നത്
അജിത് പവാർ നേതൃത്വം നൽകുന്ന എൻസിപി, ബിജെപിശിവസേന സഖ്യത്തിന്റെ ഭാഗമായതിനു ശേഷം ആദ്യമായാണ് അമിത് ഷാ പൂനെയിലെത്തുന്നത്. നീണ്ട 24 വർഷത്തിനു ശേഷം അമ്മാവൻ ശരദ് പവാറിന്റെ എൻസിപിയിൽനിന്ന് വേർപിരിഞ്ഞ് അജിത് പവാറും 8 പ്രധാന നേതാക്കളും ബിജെപി-ശിവസേന സഖ്യത്തിന്റെ ഭാഗമാകുകയായിരുന്നു.
Discussion about this post