കൊല്ലം; കൊല്ലത്ത് തുണിക്കട ഉദ്ഘാടനത്തിന് എത്തിയ തെന്നിന്ത്യൻ സൂപ്പർ താരം തമന്നയ്ക്ക് നേരെ ചാടി വീണ് യുവാവ്. ഉദ്ഘാടന ശേഷം വേദിയിൽ നിന്നും നടി ഇറങ്ങി വരുന്നതിനിടെയാണ് ബാരിക്കേഡിന് മുകളിലൂടെ യുവാവ് നടിയുടെ മുന്നിലേക്ക് ചാടി വീണത്. ഉടൻ തന്നെ അനുവാദം കൂടാതെ യുവാവ് താരത്തിന്റെ കൈയ്യിൽ കയറി പിടിക്കുകയും ചെയ്തു.
നടിയുടെ അനുവാദമില്ലാെതെ കയ്യിൽ പിടിച്ച യുവാവിനെ അവിടെയുണ്ടായിരുന്ന ബൗൺസർമാർ പെട്ടന്നു തന്നെ തള്ളിമാറ്റി. വനിതാ പോലീസും യുവാവ് താരത്തിൻറെ അടുത്തേക്ക് വരുന്നത് തടയാൻ ശ്രമിച്ചു. ഒരു ഫോട്ടോയെടുത്തോട്ടെയെന്ന് യുവാവ് ആഗ്രഹം പ്രകടിപ്പിച്ചതോടെ കൂടാതെ ആരാധകനൊപ്പം സെൽഫിയെടുക്കാനും തമന്ന തയാറായി. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.
സെൽഫിയെടുത്ത ശേഷം ആരാധകൻ തുള്ളിച്ചാടുന്നതും, ബോഡിഗാർഡുകൾ ദേഷ്യപ്പെട്ട് സംസാരിക്കുന്നതെല്ലാം വീഡിയോയിൽ വ്യക്തമാണ്.
അരുൺ ഗോപി സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം ബാന്ദ്രയിലൂടെ മലയാളത്തിലേക്ക് അരങ്ങേറ്റം കുറിക്കുകയാണ് തമന്ന.













Discussion about this post