ആലപ്പുഴ: വീട്ടമ്മയെയും കാമുകനെയും നടുറോഡിലിട്ട് പൊതിരെ തല്ലി ഭർത്താവ്. ആലപ്പുഴ നെടുമുടി കൊട്ടാരം സ്‌കൂളിന് സമീപമാണ് സംഭവം. അമ്പലപ്പുഴ സ്വദേശിയായ 30 കാരിയെയാണ് ഭർത്താവ് പൊതിരെ തല്ലിയത്. പിഎസ്.സി പരീക്ഷ എഴുതാൻ എത്തിയതായിരുന്നു യുവതി. 20 കാരനായ കാമുകനൊപ്പമാണ് വീട്ടമ്മ പരീക്ഷയെഴുതാനെത്തിയത്.
പരീക്ഷയ്ക്ക് പുറപ്പെട്ടപ്പോൾ തന്നെ സംശയം തോന്നിയ ഭർത്താവ് വീട്ടമ്മയുടെ പിന്നാലെ കൂടി. പരീക്ഷ കഴിയും വരെ കാത്തുനിന്നു. ഇതിന് ശേഷം യുവതി കാമുകനൊപ്പം ബൈക്കിൽ കയറി പോകാനൊരുങ്ങി. ഇതോടെ ഒളിച്ചിരുന്ന ഭർത്താവ് കാമുകനെയും യുവതിയെയും തല്ലി. നാട്ടുകാരെത്തിയാണ് രംഗം ശാന്തമാക്കിയത്.
നെടുമുടി പോലീസ് സംഭവസ്ഥലത്തെത്തിയെങ്കിലും ഇരു കൂട്ടർക്കും പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല. കഴിഞ്ഞ ഒന്നരവർഷമായി പിണങ്ങിക്കഴിയുകയാണ് ദമ്പതികൾ.
Discussion about this post