ദമാസ്കസ്: ദമാസ്കസിലെ ഹിസ്ബുള്ള സ്വാധീന മേഖലയിൽ ഇസ്രയേൽ നടത്തിയ മിസൈൽ നാല് സിറിയൻ സൈനികർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു. സിറിയയുടെ വ്യോമ പ്രതിരോധ സംവിധാനത്തെ നിഷ്പ്രഭമാക്കിക്കൊണ്ടായിരുന്നു ഇസ്രയേൽ ആക്രമണമെന്ന് അന്താരാഷ്ട്ര മാദ്ധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ആക്രമണത്തിന് ശേഷം ദമാസ്കസിലെ വിവിധ ഭാഗങ്ങളിൽ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി സിറിയൻ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സിറിയയിലെ നാല് തന്ത്രപ്രധാന കേന്ദ്രങ്ങൾ ലക്ഷ്യമിട്ടായിരുന്നു ഇസ്രയേൽ ആക്രമണം.
രണ്ട് ആഴ്ചകൾക്ക് മുൻപ് സിറിയയിലെ ഏഴ് തന്ത്രപ്രധാന കേന്ദ്രങ്ങളിൽ ഇസ്രയേൽ ആക്രമണം നടത്തിയിരുന്നു. സൈനിക കേന്ദ്രം, ട്രക്ക് പാർക്കിംഗ് കേന്ദ്രം, വിമാനവേധ സൈനിക താവളം എന്നിവിടങ്ങളിലായിരുന്നു ആക്രമണം.
അൽ ദമാസ് പട്ടണത്തിന് സമീപമുള്ള സൈനിക കേന്ദ്രങ്ങളാണ് പ്രധാനമായും ഇസ്രയേൽ ലക്ഷ്യം വെച്ചിരുന്നത്. ഹിസ്ബുള്ളയുടെ ആയുധ സംഭരണ കേന്ദ്രങ്ങൾ ആക്രമണത്തിൽ തകർന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
Discussion about this post