ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ലോകസഭാംഗത്വം പുനഃസ്ഥാപിച്ചു. ഇത് സംബന്ധിച്ച വിജ്ഞാപനം ലോകസഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കി. 134 ദിവസത്തിന് ശേഷമാണ് രാഹുൽ ഗാന്ധിയ്ക്ക് തന്റെ എംപി സ്ഥാനം തിരികെ ലഭിക്കുന്നത്. വയനാട് ലോക്‌സഭാ മണ്ഡലത്തെയാണ് രാഹുൽ പ്രതിനിധീകരിക്കുന്നത്. പിന്നാക്ക സമുദായത്തെ അധിക്ഷേപിച്ച കേസിന്റെ ശിക്ഷാ വിധിക്ക് പിന്നാലെയായിരുന്നു രാഹുൽ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനായത്. ഇതിന് പിന്നാലെ ഹൈക്കോടതിയെയും തുടർന്ന് സുപ്രീംകോടതിയെയും രാഹുൽ സമീപിക്കുകയായിരുന്നു. കുറ്റക്കാരനെന്ന വിധിക്ക് സ്റ്റേ വന്നതോടെയാണ് രാഹുൽ ഗാന്ധിയുടെ അയോഗ്യത നീങ്ങിയത്.
അതേസമയം ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി 12 മണിക്കൂറാണ് അവിശ്വാസ ചർച്ചയ്ക്കായി ലോക്‌സഭ നീക്കിവച്ചിരിക്കുന്നത്. വ്യാഴാഴ്ച പ്രധാനമന്ത്രി ഇതിന് മറുപടി പറയും. അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകിയ ഗൗരവ് ഗൊഗോയ്ക്ക് ശേഷം രാഹുൽ ഗാന്ധിയാകും പ്രതിപക്ഷത്ത് നിന്ന് പ്രസംഗിക്കുക.
Discussion about this post