ന്യൂഡല്‍ഹി : ഇന്ന് പാര്‍ലമെന്റില്‍ അവിശ്വാസ പ്രമേയത്തെ നേരിടുന്നതിന് മുന്നോടിയായി ബിജെപി ചൊവ്വാഴ്ച പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നു.
മണിപ്പൂര്‍ കലാപം ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരായ പ്രതിപക്ഷത്തിന്റെ ആക്രമണത്തെ നേരിടാനാണ് ബിജെപി ഇന്നലെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നത്. ബിജെപി അധ്യക്ഷന്‍ ജെപി നദ്ദ, പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരും യോഗത്തില്‍ പങ്കെടുത്തു.
പ്രതിപക്ഷ പാര്‍ട്ടികളുടെ ഐഎന്‍ഡിഐഎ ഐക്യം അവതരിപ്പിച്ച അവിശ്വാസ പ്രമേയം അവതരിപ്പിക്കാന്‍ ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ള അനുമതി നല്‍കിയിരുന്നു. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന അവിശ്വാസ പ്രമേയത്തില്‍ മണിപ്പൂരടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ചയില്‍ വരുമെന്നാണ് കരുതുന്നത്.
പ്രതിപക്ഷ പാര്‍ട്ടികള്‍ക്കുള്ള അവിശ്വാസ പ്രമേയ ചര്‍ച്ചയ്ക്ക് ഇന്ന് രാഹുല്‍ ഗാന്ധി തുടക്കമിടാനാണ് സാധ്യത. അപകീര്‍ത്തിക്കേസില്‍ കേസില്‍ ശിക്ഷിക്കപ്പെട്ട് സുപ്രീം കോടതി സ്റ്റേ ചെയ്തതിന് ശേഷം തിങ്കളാഴ്ച രാഹുല്‍ ഗാന്ധിയുടെ പാര്‍ലമെന്റ് അംഗത്വം പുനഃസ്ഥാപിച്ചിരുന്നു.
12 മണിക്കൂറാണ് ചര്‍ച്ചകള്‍ക്കായി അനുവദിച്ചിരിക്കുന്ന സമയം. വൈഎസ്ആര്‍പി, ശിവസേന, ജെഡിയു, ബിഎസ്പി, ബിജെഡി, ബിആര്‍എസ്, എല്‍ജെപി തുടങ്ങിയ പാര്‍ട്ടികള്‍ക്കായി രണ്ട് മണിക്കൂറും നല്‍കിയിട്ടുണ്ട്. മറ്റ് പാര്‍ട്ടികള്‍ക്കും സ്വതന്ത്ര എം പിമാര്‍ക്കുമായി ഒരു മണിക്കൂര്‍ 10 മിനിറ്റാണ് നല്‍കിയിരിക്കുന്ന സമയം.
അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ ഓഗസ്റ്റ് 9 നും പ്രധാനമന്ത്രി നരേന്ദ്ര മോദി ഓഗസ്റ്റ് 10 നും സംസാരിക്കും.
Discussion about this post