മലപ്പുറം: കരുളായിയിൽ അദ്ധ്യാപകനെതിരെ പീഡന പരാതിയുമായി വിദ്യാർത്ഥികൾ രംഗത്ത്. വല്ലപ്പുഴ സ്വദേശി നൗഷാർ ഖാനെതിരെയാണ് 16 ഓളം കുട്ടികൾ പീഡന പരാതിയുമായി രംഗത്ത് എത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വിദ്യാർത്ഥികൾക്ക് പരാതി അറിയിക്കാനായി സ്കൂളിൽ പരാതിപ്പെട്ടി സ്ഥാപിച്ചിരുന്നു. ഇതിലായിരുന്നു വിദ്യാർത്ഥികൾ അദ്ധ്യാപകനെതിരെ പരാതി അറിയിച്ചത്. നൗഷാർ ഖാനെതിരെ 16 പരാതികൾ ആയിരുന്നു പെട്ടിയിൽ നിന്നും ലഭിച്ചത്. ഇതോടെ അധികൃതർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
അധികൃതരുടെ പരാതിയിൽ നൗഷാർ ഖാനെതിരെ പോലീസ് പോക്സോ നിയമ പ്രകാരമാണ് കേസ് എടുത്തത്. സ്കൂളിൽ എത്തി ഒരു കുട്ടിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുമുണ്ട്. ജൂലയ് 20 ന് അദ്ധ്യാപകൻ ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് കുട്ടി പോലീസിനോട് പറഞ്ഞിട്ടുള്ളത്.
അതേസമയം സംഭവത്തിൽ പോലീസ് കേസ് എടുത്തതിന് പിന്നാലെ നൗഷാർ ഖാൻ ഒളിവിൽ പോയിരിക്കുകയാണ്. ഇയാൾക്കായി ഊർജ്ജിത അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. വരും ദിവസങ്ങളിലും കൂടുതൽ കുട്ടികളിൽ നിന്നും മൊഴി രേഖപ്പെടുത്താനാണ് പോലീസിന്റെ തീരുമാനം.
Discussion about this post