തിരുവനന്തപുരം: കേരളസർവകലാശാല ജീവനക്കാരുടെ കലാ സാംസ്‌കാരിക സമിതിയായ ധമനി പുറത്തിറക്കിയ പുസ്തകം പ്രകാശനം ചെയ്തു. ‘പ്രണയമന്ദാരങ്ങൾ പൂത്ത താഴ്‌വാരം’ എന്നാണ് പുസ്തകത്തിന്റെ പേര്. പ്രശസ്ത എഴുത്തുകാരൻ ബെന്യാമിൻ പ്രകാശനം ചെയ്തത്.
സിൻഡിക്കേറ്റ് അംഗം ഡോ. ഷിജൂഖാൻ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ സർവകലാശാലയുടെ ഉപഹാരം രജിസ്ട്രാർ ഡോ: കെ എസ് അനിൽ കുമാർ ബെന്യാമിന് നൽകി. മലയാളവിഭാഗം പ്രൊഫസർ ഡോ.എം എ സിദ്ദീഖ് പുസ്തകപരിചയം നടത്തി . സെനറ്റ് അംഗം ഡി എൻ അജയ് ആശംസപ്രസംഗം നടത്തി . സാഹിത്യ സൃഷ്ടികൾ നടത്തിയ പ്രതിഭകളെ ചടങ്ങിൽ ആദരിച്ചു. ധമനി പ്രസിഡന്റ് അരുണ ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെക്രട്ടറി സന്തോഷ് ജി നായർ സ്വാഗതവും ഷീന പി എസ് നന്ദിയും പറഞ്ഞു.
Discussion about this post