പത്തനംതിട്ട: വള്ളിക്കോടിൽ വാഹനാപകടത്തിൽ പത്താംക്ലാസ് വിദ്യാർത്ഥിനിയ്ക്ക് ദാരുണാന്ത്യം. ജെയ്‌സൺ- ഷീബ ദമ്പതികളുടെ മകൾ ജെസ്‌ന ജെയ്‌സൺ ആണ് മരിച്ചത്. രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം.
അമ്മ ഷീബയ്‌ക്കൊപ്പം ഇരുചക്ര വാഹനത്തിൽ ട്യൂഷൻ ക്ലാസിലേക്ക് പോകുകയായിരുന്നു ജെസ്‌ന. ഇതിനിടെയായിരുന്നു അപകടം ഉണ്ടായത്. ഇവരുടെ ഇരുചക്ര വാഹനത്തിലേക്ക് ടോറസ് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കുട്ടി തെറിച്ച് റോഡിലേക്ക് വീണു. റോഡിൽ തലയിടിച്ച് വീണ വിദ്യാർത്ഥിനി സംഭവ സ്ഥലത്ത് തന്നെ മരിക്കുകയായിരുന്നു. ഷീബയ്ക്ക് സാരമായ പരിക്കേറ്റിട്ടുണ്ട്. ഷീബ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
നേതാജി ഹയർസെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥിനിയാണ് കുട്ടി. നിലവിൽ കുട്ടിയുടെ മൃതദേഹം പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് ഉള്ളത്. ടോറസിന്റെ അമിത വേഗമാണ് അപകടത്തിന് കാരണം ആയത് എന്നാണ് വിവരം. ഇക്കാര്യം പോലീസും മോട്ടോർവാഹന വകുപ്പും പരിശോധിക്കുന്നുണ്ട്.
Discussion about this post