കൊച്ചി:ബിജു രാധാകൃഷ്ണന് മൊഴി മാറ്റാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ സോളര്‍ കമ്മിഷനു മുന്നില്‍ ബിജു മൊഴി നല്‍കിയത് ഏറെ കോളിളക്കെ സൃഷ്ടിച്ചിരുന്നു.എന്നാല്‍ മൊഴി തിരുത്തിയാലുണ്ടാകുന്ന നിയമപ്രശ്നങ്ങളെ കുറിച്ച് ബിജു നിയമോപദേശം തേടിയതായാണ് റിപ്പോര്‍ട്ടുകള്‍.
മുഖ്യമന്ത്രിയും രണ്ടു മന്ത്രിമാരും ഉള്‍പ്പെടെ ആറുപേര്‍ക്കെതിരെ ലൈംഗിക ആരോപണമാണ് ബിജു രാധാകൃഷ്ണന് ജസ്റ്റിസ് ജി. ശിവരാജന് കമ്മിഷനു മുന്നില്‍ മൊഴി നല്‍കിയത്.കമ്മിഷന് ആവശ്യപ്പെട്ടാല്‍ ഈ തെളിവുകള്‍ ഹാജരാക്കാമെന്നും ബിജു കമ്മിഷമനു മുന്പില് വ്യക്തമാക്കിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ഡിസംബര്‍ 10ന് ദൃശ്യങ്ങളടങ്ങിയ സിഡി കൈമാറാന്‍ ബിജുവിനോട് ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് മൊഴി മാറ്റാന്‍ ബിജു ഒരുങ്ങുന്നതായ റിപ്പോര്‍ട്ട്.
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി,മന്ത്രിമാരായ ഷിബു ബേബി ജോണ്‍, എ.പി. അനില്‍കുമാറിന്റെ പിഎ പി. നസറുള്ള എന്നിവര്‍ സരിത എസ്. നായരെ ഉപയോഗിച്ചുവെന്നു പറഞ്ഞ ബിജു ഇതിന്റെ ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്നും അവകാശപ്പെട്ടിരുന്നു .
മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അഞ്ചരക്കോടി രൂപ കോഴ നല്‍കിയെന്നും ബിജു മൊഴി നല്‍കിയിരുന്നു.
Discussion about this post