ചെന്നൈ: കോയമ്പത്തൂർ സ്‌ഫോടനക്കേസിൽ അറസ്റ്റിലായ പ്രതിയ്ക്ക് കേരളത്തിൽ നിന്ന് ആയുധ പരിശീലനം ലഭിച്ചുവെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി എൻഐഎ. ഉക്കടം ജിഎം നഗർ സ്വദേശി മുഹമ്മദ് ഇദ്രിസിന് കേരളത്തിൽ നിന്നും പരിശീലനം ലഭിച്ചുവെന്നാണ് കണ്ടെത്തൽ. രണ്ട് ദിവസം മുൻപായിരുന്നു കേസുമായി ബന്ധപ്പെട്ട് ഇദ്രിസിനെ എൻഐഎ അറസ്റ്റ് ചെയ്തത്.
അറസ്റ്റിന് പിന്നാലെ ഇദ്രിസിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും സുഹൃത്തുക്കൾ കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. ഇതോടെയായിരുന്നു ഞെട്ടിക്കുന്ന വിവരങ്ങൾ ലഭിച്ചത്. കേരളത്തിൽ നിന്നും ആയുധ പരിശീലനം ലഭിച്ച ഇദ്രിസ് ബോംബ് നിർമ്മിക്കുന്നതിൽ വൈദഗ്ധ്യം പുലർത്തിയിരുന്നുവെന്നും എൻഐഎ വ്യക്തമാക്കി.
സ്‌ഫോടനത്തിന്റെ മുഖ്യ ആസൂത്രകൻ ആയ ജമീഷ മുബിന്റെ അടുത്ത സുഹൃത്താണ് ഇദ്രിസ്. സ്‌ഫോടനം ആസൂത്രണം ചെയ്യാൻ മുഴുവൻ സമയവും ഇദ്രിസ് ജമീഷയ്‌ക്കൊപ്പമുണ്ടായിരുന്നു. കേസിൽ അറസ്റ്റിലായവർ ചോദ്യം ചെയ്യലിൽ ഇദ്രിസിന്റെ പങ്ക് വെളിപ്പെടുത്തിയിരുന്നു. പിടിക്കപ്പെടുന്നതിന് മുൻപ് ഇദ്രിസ് നിരവധി പേരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് എൻഐഎ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Discussion about this post