ഹരിപ്പാട്: തൃക്കുന്നപ്പുഴയിൽ കുടുംബത്തിന് നേരെ സാമൂഹ്യവിരുദ്ധ ആക്രമണം. അന്വേഷണത്തിന് എത്തിയ പോലീസിന് നേരെയും കയ്യേറ്റ ശ്രമം ഉണ്ടായി. സംഭവത്തിൽ അഞ്ചുപോരെ പോലീസ് അറസ്റ്റ് ചെയ്തു. തൃക്കുന്നപ്പുഴ സ്വദേശികളായ തറയിൽ വീട്ടിൽ അഷ്‌കർ (24), കെ വി ജെട്ടി അതിർത്തിയിൽ കണ്ണൻ (23), പുതുക്കേരിൽ അഖിൽ (ആന്റണി-22), പാനൂർ തറയിൽ വീട്ടിൽ ദിൽസേ സഹീർ (23 ), ചേലക്കാട് നടുവിലെ പറമ്പ് മനു (22) എന്നിവരാണ് അറസ്റ്റിലായത്.
തൃക്കുന്നപ്പുഴ പതിയാങ്കര ഇലപ്പത്തറയിൽ ഹേമേഷ് കുമാറും കുടുംബവും ഈ ഭാഗത്ത് കൂടി കാറിൽ വരുമ്പോൾ ഗതാഗത തടസ്സം ഉണ്ടാക്കുന്ന രീതിയിൽ റോഡിൽ വെച്ചിരുന്ന ഒരു മോട്ടോർസൈക്കിൾ മാറ്റാൻ പറഞ്ഞു. ഇതേത്തുടർന്ന് വാക്ക് തർക്കം ഉണ്ടാവുകയും കയ്യേറ്റമായി മാറുകയുമായിരുന്നു.
കാറിൽ ഹേമേഷിന്റെ ഭാര്യയും രണ്ട് മക്കളും, സഹോദരിയും ഭർത്താവും ആണ് യാത്രക്കാരായി ഉണ്ടായിരുന്നത്. ഇവർക്ക് നേരെയും കയ്യേറ്റം ഉണ്ടായി. വിവരമറിഞ്ഞ സ്ഥലത്ത് എത്തിയ തൃക്കുന്നപ്പുഴ സ്റ്റേഷനിലെ എസ് ഐ വർഗീസ് മാത്യു, എസ് സി പി ഒ ജയൻ, ഹോം ഗാർഡ് ബാബു എന്നിവരെയും പ്രതികൾ കയ്യേറ്റം ചെയ്തു. ജയന് പരിക്കേറ്റിട്ടുണ്ട്
Discussion about this post