കൊച്ചി: അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഔദ്യോഗിക മൊബൈൽ നമ്പർ ദുരുപയോഗം ചെയ്യുന്നതായി പരാതി. ഉമ്മൻചാണ്ടിയുടെ കബറിടത്തിലേക്കുള്ള തീർത്ഥാടനം എന്ന പേരിലാണ് മെബൈൽ നമ്പർ ഉപയോഗിച്ച് വ്യാജ പ്രചരണം.
കോലഞ്ചേരി മീമ്പാറ കുരിശുംതൊട്ടിയിൽ നിന്നും ഉമ്മൻചാണ്ടിയുടെ കബറിടത്തിലേക്ക് തീർത്ഥാടനം പുറപ്പെടുന്നു എന്ന പേരിലാണ് പ്രചാരണം.വ്യാജ പ്രചരണം നടത്തിയവർക്കെതിരെ അഡ്വ. സജോ സക്കറിയ പുത്തൻകുരിശ് പോലീസിൽ പരാതി നൽകി.
കബറിടത്തിലേക്കുള്ള തീർത്ഥാടനം ആഗസ്റ്റ് 15 ന് വെളുപ്പിന് പുറപ്പെടുമെന്ന പോസ്റ്റിന് താഴെ, കൂടുതൽ വിവരങ്ങൾക്ക് എന്ന് എഴുതിയ ശേഷമാണ് ഉമ്മൻചാണ്ടിയുടെ ഫോൺ നമ്പർ നൽകിയത്. സമൂഹമാദ്ധ്യമത്തിൽ പോസ്റ്റ് ഇട്ട് കലാപം ഉണ്ടാക്കാൻ ശ്രമിച്ച വ്യക്തിക്കെതിരെ നടപടി ആവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്.
Discussion about this post