ആലപ്പുഴ : അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പായസ കൗണ്ടറിൽ വിജിലൻസ് റെയ്ഡ്. കൂടിയ വിലയ്ക്ക് പായസം ഭക്തർക്ക് വിൽക്കുന്നതായി പരിശോധനയിൽ കണ്ടെത്തി. വിവിധ പേരുകളിൽ ഓൺലൈനിൽ ബുക്ക് ചെയ്ത് വാങ്ങുന്ന പായസമാണ് ക്ഷേത്ര അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിന് മുൻവശത്ത് വെച്ച് കൂടുതൽ വിലയ്ക്ക് വിൽക്കുന്നത്.
ഇതിൽ ദേവസ്വം ഉദ്യോഗസ്ഥർക്കും പങ്കുണ്ടെന്നാണ് പ്രാഥമിക നിഗമനം. ദേവസ്വം അസിസ്റ്റന്റ് കമ്മീഷണർ, കൗണ്ടർ ജീവനക്കാർ എന്നിവരാണ് ഇതിന് ഒത്താശ ചെയ്യുന്നത് എന്നാണ് വിജിലൻസ് ഉദ്യോഗസ്ഥരുടെ അനുമാനം.
Discussion about this post